17.1 C
New York
Monday, December 4, 2023
Home Kerala അനധികൃതമായി അവധിയിൽ തുടരുന്ന ജീവനക്കാരെ പിരിച്ചുവിടും

അനധികൃതമായി അവധിയിൽ തുടരുന്ന ജീവനക്കാരെ പിരിച്ചുവിടും

തിരുവനന്തപുരം:അനധികൃതമായി അവധിയിൽ തുടരുന്ന ജീവനക്കാരെ ഉടൻ പിരിച്ചുവിടാൻ വകുപ്പുമേധാവികൾക്ക് ധനവകുപ്പ് നിർദേശം നൽകി.

ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20-ൽനിന്ന് അഞ്ചുവർഷമാക്കി ചുരുക്കിയ സാഹചര്യത്തിലാണ് നിർദേശം.

ഇതു നടപ്പാക്കാൻ ധനവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. 2020 നവംബർ അഞ്ചുമുതലാണ് അവധി വെട്ടിച്ചുരുക്കലിന് പ്രാബല്യം. അതിനുശേഷം അവധിക്ക് അപേക്ഷിക്കുന്നവർക്ക് അഞ്ചുവർഷത്തിൽ കൂടുതൽ അവധി അനുവദിക്കില്ല.

അഞ്ചുവർഷത്തിനുശേഷം ജോലിയിൽ തിരിച്ചെത്താത്തവരെ പിരിച്ചുവിടും.

നിലവിൽ ഒരു ഘട്ടത്തിൽ അഞ്ചുവർഷം എന്ന നിലയ്ക്ക് 20 വർഷംവരെയാണ് അവധി അനുവദിച്ചിരുന്നത്. വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട തൊഴിൽ ചെയ്യാനും പങ്കാളിയോടൊപ്പം താമസിക്കാനുമാണ് ശമ്പളമില്ലാത്ത അവധി അനുവദിച്ചിരുന്നത്. ഓരോ ഘട്ടം കഴിഞ്ഞും അവധി നീട്ടാൻ അപേക്ഷിക്കണമായിരുന്നു. ഇത്തരത്തിൽ അഞ്ചുവർഷത്തിലധികം അവധി നീട്ടാൻ 2020 നവംബർ അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും. ഇവരും അവധി അവസാനിക്കുന്ന മുറയ്ക്ക് ജോലിയിൽ തിരികെയെത്തിയില്ലെങ്കിൽ പിരിച്ചുവിടും.

പുതിയ നിയമം പ്രാബല്യത്തിൽവരുന്ന തീയതിക്കുമുമ്പ് അവധി നീട്ടാൻ അപേക്ഷിച്ചവർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ മാത്രം അനുവദിച്ചാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം ഇളവ്; പ്രഖ്യാപനവുമായി എയർഇന്ത്യ എക്സ്പ്രസ്.

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന...

മിഗ്ജാമ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച്‌ മിഗ്ജാമ് തെക്കൻ ആന്ധ്രാ പ്രദേശ്...

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു

പാണ്ടിക്കാട് (മലപ്പുറം): --മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു...

മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂർ കിലെയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്.

ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നത്. പതിനാറു ദിവസത്തെ പര്യടനം പൂർത്തിയായി. മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: