17.1 C
New York
Monday, September 20, 2021
Home Kerala അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുത്; താലിബാൻ്റെ വഴിയെ പാക്കിസ്ഥാനും

അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുത്; താലിബാൻ്റെ വഴിയെ പാക്കിസ്ഥാനും

ഇസ്‍ലാമബാദ്∙ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പാക്കിസ്ഥാനില്‍ വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഇമ്രാന്‍ ഖാൻ ഭരണകൂടം. സ്‌കൂള്‍, കോളജ് അധ്യപകര്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചുള്ള മാര്‍ഗരേഖയാണ് ഫെഡറല്‍ ഡയറക്ടറ്റേറ് ഓഫ് എഡ്യൂക്കേഷന്‍ (എഫ്ഡിഇ) പുറത്തിറക്കിയിരിക്കുന്നത്. പുരുഷ, വനിതാ അധ്യാപകര്‍ ജീന്‍സ്, ടൈറ്റ്‌സ്, ടീ ഷര്‍ട്ട്, സ്ലിപ്പര്‍ എന്നിവ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി പാക്ക് മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരവ് അതത് സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചു കഴിഞ്ഞു. അധ്യാപകർ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലർത്തണമെന്നും കത്തിൽ നിർദേശിക്കുന്നു. വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത് മുറി വെട്ടുന്നത്, തടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ്. ജോലി സമയം, ഔദ്യോഗിക കൂടിച്ചേരലുകൾ, യോഗങ്ങൾ, ക്യാമ്പസ്സിൽ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

എല്ലാ അധ്യാപകരും ക്ലാസ്സിൽ ടീച്ചിങ് ഗൗണും ലബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാർ മാന്യമായ സൽവാർ കമ്മീസ്, ട്രൌസർ, ഷർട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. സ്ലിപ്പേഴ്സ് ധരിക്കാൻ അനുവാദമില്ല. സ്‌കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാജീവനക്കാർക്ക് യൂണിഫോം വേണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: