17.1 C
New York
Thursday, September 23, 2021
Home Kerala അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെ.എസ്.ആർ.ടി.സി; മറ്റുമാർഗമില്ലെന്ന് എം.ഡി.

അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെ.എസ്.ആർ.ടി.സി; മറ്റുമാർഗമില്ലെന്ന് എം.ഡി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് അധികമുള്ള ജീവനക്കാരെ ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി. വഴിതേടുന്നു. അവസാനം നിയമനം നേടിയവർ ഉൾപ്പെടെ അയ്യായിരത്തോളം ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും. ഒഴിവാക്കാനോ, പുനർവിന്യസിക്കാനോ കഴിയുന്നില്ലെങ്കിൽ അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം കൊടുത്ത്‌ ഒരുവർഷം മുതൽ അഞ്ചുവർഷം വരെയുള്ള ദീർഘകാല അവധി നൽകുന്നതും പരിഗണനയിലുണ്ട്.

ശമ്പളം നൽകാൻ പണമില്ലാത്തതാണ് സ്ഥാപനത്തെ വലയ്ക്കുന്നത്. 100 കോടി രൂപ എല്ലാമാസവും സർക്കാരിൽനിന്ന്‌ കടം വാങ്ങേണ്ട അവസ്ഥയാണ്. കോവിഡിനെത്തുടർന്ന്, 4800 ബസുകൾ ഓടിയിരുന്നത് 3300-ൽ താഴെയായി കുറഞ്ഞു.

ചെലവ് കുറയ്ക്കാതെ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജുപ്രഭാകർ തൊഴിലാളിസംഘടനകളെ അറിയിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡീസൽ ചെലവ് കിട്ടാത്ത ട്രിപ്പുകൾ കുറയ്ക്കാനുള്ള നിർദേശം യൂണിറ്റ് ഓഫീസർമാർക്ക് നൽകി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: