കഴിഞ്ഞ ദിവസം കാലത്ത് 7 മണിക്ക് ചാർട്ടേർഡ് ഫ്ലൈറ്റിൽ എത്തിയ അദാനി രാത്രി വരെ എവിടെ തങ്ങിയെന്ന് അന്വേഷിക്കണമെന്ന് കെ.സുധാകരൻ എം.പി.
അദ്ദേഹം എന്തിന് വന്നു ?ആരെ കണ്ടു? എന്നതിനെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം. പുതിയ കരാറുമായി ബന്ധപ്പെട്ട് പിണറായിക്ക് നൽകാൻ കറൻസിയുമായാണ് അധാനി എത്തിയതെന്ന് സംശയിക്കുന്നു.
കറൻസിയാണൊ ഡോളറാണൊകൊണ്ടുവന്നതെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂ കറൻസിയാണ് കൊണ്ടുവന്നതെങ്കിൽ അത് ദേശദ്രോഹ കുറ്റമാണ് .
തന്നെ കാണാനല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കാണ്. ഒന്നിച്ചുള്ള ഓരോ ആളെയും മുഖ്യമന്ത്രി ഒ തുക്കിക്കൊണ്ടിരിക്കയാണ്. അതിൻ്റെ തെളിവാന്ന് കണ്ണൂരിൽ പി.ജയരാജനെ ഒതുക്കിയത് ‘. വ്യാജ വോട്ടിനെക്കുറിച്ച് പറയുമ്പോൾ എതിർക്കുന്ന മുഖ്യമന്ത്രി പിണയായി വിജയൻ മത്സരിക്കുന്ന സ്വന്തം മണ്ഢലത്തിൽ കള്ളവോട്ടിനെ തള്ളിപ്പറയാൻ പിണറായി വിജയന് നട്ടെല്ലുണ്ടോ? ഞാൻ അതിനെ വെല്ലുവിളിക്കുന്നു. 80 കഴിഞ്ഞ വർക്കുള്ള വോട്ടിൽ കൃത്രിമം നടക്കുകയാണ് ഉദ്യോഗസ്ഥർ.കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നത് പോലെയാണ് ഉദ്യോസ്ഥർ വോട്ട് ചെയ്യിക്കാൻ പോകുന്നത്. പോവുന്നത്.എൽ.ഡി എഫിനെതിരായാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതെന്ന് ഉദ്യോസ്ഥർക്ക് മനസ്സിലായാൽ അത് നശിപ്പിക്കുന്ന വെന്നാണ് മനസ്സിലാക്കുന്നത്. കൃത്രിമം നടക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ വെബ്ക്യാമറകൾ പോളിങ്ങ് സ്റ്റേഷനിൽ വെക്കുന്നുണ്ട്. കൃത്രിമം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ പരാതിക്കാർക്ക് വെബഡിസ്ക് ആവശ്യപ്പെടാനും അത് നൽകാനും കോടതിയും തിരഞ്ഞടുപ്പ് കമ്മീഷനും അനുവാദം നൽകീട്ടുണ്ട് അതാണ് കള്ളവോട്ടിനെതിരെയുള്ള നേരിയ പ്രതീക്ഷ സത്യസന്ധമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നതെങ്കിൽ എൽ.ഡി.എഫിന് ജില്ലയിൽ, കേവലം 4 സീറ്റ മാത്രമേ ല ദിക്കയുള്ളൂവെന്നും പ്രസ്സ് ക്ലബ്ബിൽ സംഘടിപിച്ച പോർമുഖത്തിൽ പങ്കെടുത്ത് സുധാരൻ പറഞ്ഞു.