17.1 C
New York
Saturday, January 22, 2022
Home Kerala അതിവേഗ റെയിൽ: അതിവേഗം ഭൂമി ഏറ്റെടുക്കാൻ സർക്കാർ; ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടര്‍.

അതിവേഗ റെയിൽ: അതിവേഗം ഭൂമി ഏറ്റെടുക്കാൻ സർക്കാർ; ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടര്‍.

അതിവേഗ റെയിലിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കണ്ണൂർ എൽ.ആർ. ഡെപ്യൂട്ടി കളക്ടറായിരുന്ന അനിൽ ജോസിനെ സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ ചുമതല നൽകി എറണാകുളത്ത് നിയമിച്ചു. ഇൗ ഒാഫീസാകും നടപടികൾ ഏകോപിപ്പിക്കുന്നത്.

നേരത്തെ പാത കടന്നുപോകുന്ന 11 ജില്ലകളിലും സ്പെഷ്യൽ തഹസീൽദാർമാരെ നിയമിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവിടം തിരിക്കാനുള്ള അതിര് കല്ല് സ്ഥാപിക്കുന്ന ജോലിയാണ് അവർ നടത്തിവരുന്നത്.

കല്ലിടൽ പൂർത്തിയായി ഭൂവിടം എത്രയെന്ന് കൃത്യമായി കണ്ടെത്തിക്കഴിഞ്ഞാലേ സാമൂഹിക ആഘാതപഠനം നടത്താൻ കഴിയൂ. മൂന്ന് മാസത്തിനകം സർവേ പൂർത്തിയാക്കുകയാണ് പുതിയ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിന്റെ ആദ്യകടമ്പ. 15 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. 30-ന് ഇറങ്ങിയ ഉത്തരവുപ്രകാരം 1221 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നതെന്ന് റവന്യൂവകുപ്പ് അറിയിച്ചിരുന്നു. ഒരോ ജില്ലകളിലും പാത കടന്നുപോകുന്ന വില്ലേജുകളുടെയും ഭൂമിയുടെ സർവേ നമ്പരിന്റെയും വിസ്തൃതിയുടെയും വിവരങ്ങൾ അന്ന് പ്രസിദ്ധപ്പെടുത്തി.

ആദ്യം പുറത്തിറങ്ങിയ ഉത്തരവുകളിലെ സർവേ നമ്പരുകളിലെ പിശക് തീർത്താണ് ഇത് പുറത്തുവന്നത്. ഈ ഉത്തരവുപ്രകാരമാണ് കല്ലിടലിനുള്ള ഇടം നിശ്ചയിച്ചത്.

വിദേശവായ്പയിലെ അധികഭാരം സംസ്ഥാനം വഹിക്കാമെന്ന് കേരളം റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. നേരത്തെ റെയിൽവേ വഹിക്കുമെന്ന് പറഞ്ഞതിൽ കൂടുതലായി ഒന്നും ഏറ്റെടുക്കില്ലന്ന് നീതി ആയോഗും വ്യക്തമാക്കിയതിനെത്തുടർന്നാണ് എല്ലാ അധികബാധ്യതയും സംസ്ഥാനം ഏറ്റെടുക്കുന്നതായി അറിയിച്ചത്.

പ്രതിപക്ഷകക്ഷികളും പ്രാദേശിക ആക്‌ഷൻ കൗൺസിലുകളും പദ്ധതിക്ക് എതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനിടെയാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...
WP2Social Auto Publish Powered By : XYZScripts.com
error: