17.1 C
New York
Wednesday, September 22, 2021
Home Kerala അതിവേഗ റെയിൽപാത UDF സബ് കമ്മറ്റി കോട്ടയത്ത്

അതിവേഗ റെയിൽപാത UDF സബ് കമ്മറ്റി കോട്ടയത്ത്

അതിവേഗ റെയിൽപാത UDF സബ് കമ്മറ്റി കോട്ടയത്ത്
= = = = =-== = = = = = = =

കോട്ടയം:തിരുവനന്തപുരം- കാസർഗോഡ് അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള ആശങ്കകളും ആക്ഷേപങ്ങളും ഗൗരവതരമാണ്.

പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ, അതു എത്ര പേരെയാണ് പ്രതികൂലമായി ബാധിക്കുക, തൃപ്തികരമായ പുനരധിവാസം, ന്യായമായ നഷ്ടപരിഹാരം, എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനവും പരിശോധനയും നടന്നതായി കാണുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരെ കേൾക്കുന്നതിനും ഔദ്യോഗിക സംവിധാനങ്ങൾ ശ്രമിച്ചിട്ടില്ല.

പദ്ധതിയുടെ സാമ്പത്തികമായ ലാഭക്ഷമത, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എന്നിവയേക്കുറിച്ചും നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട് എന്ന് യു ഡി എഫ് സബ് കമ്മിറ്റി യോഗം വിലയിരുത്തി.

ജനങ്ങളുടെ ആശങ്കകളും , പരാതികളും പരിഹരിച്ചശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാൻ പാടുള്ളൂ എന്നതാണ് യു ഡി എഫ് സബ് കമ്മിറ്റിയുടെ വിലയിരുത്തൽ.

ഇതിനായി ജനങ്ങളിൽനിന്ന് പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി യു ഡി എഫ് സബ് കമ്മിറ്റി കോട്ടയത്ത് ജൂലൈ 24 ശനിയാഴ്ച്ച 10 AM ന് കോട്ടയം പ്രസ് ക്ലബിൽ യോഗം ചേരുന്നതിനു തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫ് സബ് കമ്മിറ്റി കൺവീനർ ഡോ.എം.കെ.മുനീർ കമ്മിറ്റി അംഗങ്ങളായ മുൻ മന്ത്രി കെ.സി ജോസഫ്, സി.പി ജോൺ, വി.ടി. ബൽറാം, ജി ദേവരാജൻ, ജോൺ ജോൺ എന്നിവർ നേരിട്ടെത്തി പരാതികൾ സ്വീകരിക്കും.

ജില്ലയിൽ നിന്നുള്ള UDF MLA മാരായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , മാണി സി. കാപ്പനും, UDF നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നതാണ്.

പ്രസ്തുത റെയിൽ പദ്ധതിയുമായാബന്ധപ്പെട്ടുള്ള, നിർദ്ധേശങ്ങളും പരാതികളും ഉള്ള പദ്ധതി പ്രധേശവാസികൾ UDF സബ് കമ്മറ്റിക്കുമുന്നിൽ സമർപ്പിക്കാമെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: