കോട്ടയം: മുതിർന്ന സി.പി.ഐ നേതാവും പ്ലാൻ്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ അഡ്വ.പി.കെ.ചിത്രഭാനു (72)അന്തരിച്ചു. എം. ജി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്. കിസാൻസഭയുടെ ദേശീയ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു. രണ്ടു മാസമായി രോഗാവസ്ഥയിൽ ആയിരുന്നു CPI യുടെ പ്രമുഖ നേതാവായിരുന്നു സാംസ്കാരിക മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു സംസ്കാരം ഞായറാഴ്ച്ച നടക്കും