17.1 C
New York
Monday, August 15, 2022
Home Kerala അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമർദം ഉടലെടുക്കും*

അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമർദം ഉടലെടുക്കും*

തെക്ക് കിഴക്കൻ അറബിക്കടലിൽ  അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമർദം രൂപപ്പെടും. ശനിയാഴ്ചയോടെ കേരളത്തിന്‌ സാമാന്തരമായി സഞ്ചരിച്ചു ലക്ഷദ്വീപിന് സമീപം തീവ്രന്യുനമർദമായി മാറും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത.

*കേരളം പൂര്‍ണതോതില്‍ സ്വാധീന വലയത്തില്‍*

ന്യുനമര്‍ദത്തിന്റെ സ്വാധീന വലയത്തില്‍ കേരളം പൂര്‍ണമായി ഉള്‍പ്പെടും. ഇന്നു മുതല്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിച്ചു തുടങ്ങും. മഴക്കൊപ്പം ഇടിമിന്നല്‍, കാറ്റ് എന്നിവയും പ്രതീക്ഷിക്കാം. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടാകും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരത്ത്
ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം സുരക്ഷിതമല്ല. മത്സ്യത്തൊഴിലാളികള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശം.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വൈകിട്ട് മുതൽ ശക്തമായ മഴ സാധ്യത.

*ചുഴലിക്കാറ്റ് കേരള തീരത്ത് ?*

കേരള തീരത്തിനു സമീപം തന്നെ ന്യുനമര്‍ദം രൂപപ്പെട്ടേക്കാമെന്നാണു വിലയിരുത്തൽ.  കോഴിക്കോടിന് സമാന്തരമായി ഏകദേശം 300 കിമീ അകലെ വരെ ചുഴലിക്കാറ്റ് കടന്നുപോയേക്കാം.
കേരളത്തിന്റെ മുഴുവന്‍ തീരദേശത്തും കടലാക്രമണത്തിനു കാറ്റിനും മഴക്കും ഇതു കാരണമായേക്കും.

*ഉംപുൻ ഭീതി നിലനിൽക്കുന്നു*

കഴിഞ്ഞ വര്‍ഷം മേയ് പകുതിക്ക് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുന്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറിയിരുന്നു. ഇപ്പോള്‍ രൂപപ്പെടാനിരിക്കുന്ന ടൗട്ടെ ചുഴലിക്കാറ്റും ഉഗ്രരൂപം പ്രാപിക്കാനുള്ള സാധ്യതയാണ് ചില കാലാവസ്ഥാ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നത്.  

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: