അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തിന്റെ പലയിടത്തും ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴയാണ് പെയ്യുന്നത്.
Facebook Comments