അഞ്ഞൂറടിച്ച് ലെവൻഡോവ്സ്കി
തന്റെ കരിയറിലെ 500 ആം ഗോൾ സ്വന്തമാക്കി പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. ഞായറാഴ്ച്ച എഫ്.സി ഷാൽക്കയുമായി നടന്ന മത്സരത്തിൽ 54 ആം മിനിട്ടിൽ ജർമൻ ക്ളബ്ബ് ബയേൺ മ്യൂണിക്കിന് വേണ്ടിയായിരുന്നു ഗോൾ. ഫുട്ബോൾ ലോകത്ത് നിലവിൽ 500 ഗോൾ നേട്ടം പിന്നിടുന്ന നാല് ആക്ടീവ് കളിക്കാരിൽ ഒരാളായി ലെവൻഡോവ്സ്കി. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്ളാട്ടൻ ഇബ്രാഹിമോവിച് എന്നിവരാണ് മറ്റ് മുന്ന് പേർ.