അഞ്ജു പി.ഷാജിയുടെ മരണം സി.ബി.ഐ.അന്വേഷിക്കണം – മാതാപിതാക്കൾ
കാഞ്ഞിരപ്പള്ളിയിലെ പ്രൈവറ്റ് കോളേജിലെ ബി.കോം അവസാന വിദ്യാർഥിനിയായിരുന്ന അഞ്ജു പി.ഷാജിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് മാതാപിതാക്കൾ.
ചേർപ്പുങ്കലിലെ സെൻ്ററിൽ 2020 ജൂൺ – ആറിന് നടന്ന പരീക്ഷയിൽ ഇൻവിജിലേറ്റർ കോപ്പിയടിച്ചു എന്ന ആരോപണം നടത്തിയ മനോവിഷമത്തിൽ പരീക്ഷാ ഹാളിൽ നിന്നിറങ്ങിയ കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്.
ഈ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതായും, കേസ് സിബിഐ ഏറ്റെടുത്തു സംഭവത്തിലെ യഥാർത്ഥ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ എത്തിക്കണം എന്ന് വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
പഠനത്തിൽ മികവ് പുലർത്തിയ മകൾ കോപ്പിയടിക്കില്ല.
നിലവിലെ അന്വേഷണത്തിലും, ഉദ്യോഗസ്ഥരിലും വിശ്വാസമില്ല.
ബാഹ്യസമ്മർദ്ദം കേസന്വേഷണത്തിൽ ഉണ്ടെന്നും മാതാപിതാക്കളായ ഷാജി പി.ഡിയും, സജിത കെ.കെയും കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തുടർ നടപടിയുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദിയും, മഹിളാ ഐക്യവേദിയും പ്രതിഷേധ പരിപാടികൾ ആരംഭിക്കും.