അഞ്ച് പ്രാവശ്യത്തിൽ കൂടുതൽ മത്സരിച്ചവരാരും തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നാണ് തീരുമാനമെന്ന് കോണ്‍ഗ്രസ്സ് നേതാവ് പി.സി ചാക്കോ.
20 % വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാവണം.
നാല്പത് വയസ്സിൽ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാർത്ഥികൾ.
സീറ്റ് വിഭജന ചർച്ച ഇന്ന് അവസാനിക്കും.
ഇത് പാലിച്ചില്ലെങ്കിൽ പാർട്ടിയ്ക്കകത്ത് വലിയ വിമർശനമുണ്ടാകും.
രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ തീരുമാനിക്കും.
ഉമ്മൻ ചാണ്ടിക്ക് മാത്രം ഇളവ്.
മറ്റ് മുതിർന്ന നേതാക്കൾ ആരായാലും ഈ നിബന്ധന ബാധകമാവും.
ഗ്രൂപ്പുകൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്.
പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെപ്പുണ്ടാകില്ല.
തോറ്റാലും ജയിച്ചാലും 5 തവണ മത്സരിച്ചവർ മാറി നിൽക്കണം.