പരിക്കേറ്റ വീട്ടമ്മയും മരിച്ചു
വയനാട് നെല്ലിയാമ്പതിയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മയും മരിച്ചു. പനമരം പടക്കോട്ട് പത്മാലയത്തിൽ കേശവൻ നായരുടെ ഭാര്യ പത്മാവതി (68) ആണ് മരിച്ചത്.ഭർത്താവ് കേശവൻനായർ കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചിരുന്നു.
മുഖംമൂടി സംഘം നടത്തിയ മോഷണശ്രമത്തിനിടെ യാണ് അക്രമം നടന്നതെന്ന് സൂചന.
അക്രമികളെ പോലീസ് തിരയുന്നു