17.1 C
New York
Monday, August 15, 2022
Home Kerala അച്ചന്‍കോവിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം സ്വവര്‍ഗ രതിക്കിടെ സംഭവിച്ച കൊലപാതകമെന്ന് പോലീസ്.

അച്ചന്‍കോവിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം സ്വവര്‍ഗ രതിക്കിടെ സംഭവിച്ച കൊലപാതകമെന്ന് പോലീസ്.

ഒരു വര്‍ഷത്തിന് മുന്‍പ് അച്ചന്‍കോവിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം സ്വവര്‍ഗ രതിക്കിടെ സംഭവിച്ച കൊലപാതകമെന്ന് പോലീസ്.

മരിച്ചയാളെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധന വഴി.

കഴ്ഞ്ഞ വര്‍ഷം മാര്‍ച്ച് 1ന് മാവേലിക്കര വലിയപെരുംമ്പുഴ പാലത്തിന് കിഴക്കവശം അച്ചന്‍കോവിലാറ്റില്‍ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു

പിന്നീട് ഡിഎന്‍എ പരിശോധന വഴി മൃതദേഹം ഇതേ കാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് കാണാതായ കണ്ണമംഗലം കൈതവടക്ക് കന്നേല്‍ വീട്ടില്‍ വിനോദ്(34)ന്റെതാണെന്ന് കണ്ടെത്തുകയായിരുന്നു.

മുങ്ങിമരണം എന്ന് ധരിച്ച് അവസാനിപ്പിക്കേണ്ട കേസില്‍ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കേസില്‍ ചെട്ടികുളങ്ങര പേള ഷിബുഭവനത്തില്‍ ഷിബു കാര്‍ത്തികേയന്‍(32), പേള കൊച്ചുകളീക്കല്‍ അനില്‍കുമാര്‍(45) എന്നിവര്‍ പിടിയിലായി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് വലിയപെരുമ്പുഴ പാലത്തിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം ജീര്‍ണ്ണാവസ്ഥയില്‍ വിവസ്ത്രനായ നിലയില്‍ പൊങ്ങി. ഇതേകാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് കാണാതായ വിനോദിന്റെതാണോ മൃതദേഹം എന്ന നിലയില്‍ പോലീസിന് സംശയം തോന്നിയിരുന്നെങ്കിലും ബന്ധുക്കള്‍ തിരിച്ചറിഞ്ഞില്ല. മൃതദേഹത്തെ കുറിച്ചുള്ള സംശയത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡിഎന്‍എയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്ദപുരം ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ അയച്ചിരുന്നു. തുടര്‍ന്ന് 2021 ജനുവരി മാസത്തില്‍ വന്ന പരിശോധനാ ഫലത്തില്‍ മരിച്ചത് വിനോദാണെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ത്തില്‍ മരണം വെള്ളത്തില്‍ മുങ്ങി സംഭവിച്ചതാണെന്നും വ്യക്തമായി. ഇതിനിടെ 2020 ഫെബ്രുവരി 28ന് വൈകിട്ട് 4.30ന് വിനോദിനെ രണ്ടുപേര്‍ പനച്ചമൂട് ഭാഗത്ത്വച്ച് ബൈക്കില്‍ പിന്‍തുടര്‍ന്ന് ചെല്ലുന്നതും ബൈക്കില്‍ പിടിച്ചുകയറ്റി വലിയപെരുംമ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകുന്നകതുമായ ദൃശ്യങ്ങള്‍ സമീപത്തെ പമ്പിലെ സിസിടിവി ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിനോദിന്റെ അയല്‍വാസിയായ ഷിബു ഇയാളെ ഭീഷണിപ്പെടുത്തി സ്വവര്‍ഗരതിയ്ക്ക് ഉപയോഗിക്കാറുണ്ടായിരുന്നു എന്നും ഷിബുവും സുഹൃത്ത് അനുലും ചേര്‍ന്ന് വിനോദിനെ ആളൊഴിഞ്ഞ പറമ്പിലേക്കും മറ്റും കൊണ്ടുപോകാറുണ്ടെന്നും അറിവ് ലഭിച്ചു. ഷിബുവിനെ ബൈക്കില്‍ പിടിച്ചു കയറ്റിയതും ഇവരാണെന്ന് വ്യക്തമായതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യം അവര്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ സമ്മതിക്കുകയായിരുന്നു. പ്രതികള്‍ നിര്‍ബന്ധപൂര്‍വ്വം െൈബെക്കില്‍ കയറ്റി വലിയപെരുംമ്പുഴ പാലത്തിന് കിഴക്കുവശം അച്ചന്‍ കോവിലാറ്റില്‍ കൊണ്ടുവന്ന് വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും വെള്ളത്തിലിറക്കി സ്വവര്‍ഗ രതി ചെയ്യുവാനുള്ള ശ്രമത്തിനിടെ നീന്തല്‍ അറിയാത്ത വിനോദ് ആറ്റില്‍ മുങ്ങി താഴുകയായിരുന്നു വെന്നും വിനോദിന്റെ വസ്ത്രങ്ങള്‍ സമീപത്ത് കുഴിച്ചിട്ടതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിനിടെ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ അനില്‍ സുഹൃത്തുക്കളോടെ വെളിപ്പെടുത്തല്‍ നടത്തിയ വിവരവും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരുട അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്‍.ജോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പ്രൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മിനുമോള്‍.എസ്, എ.എസ്.ഐ രാജേഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമാരായ സിനുവര്‍ഗീസ്, ജി.ഉണ്ണികൃഷ്ണപിള്ള, സിപിഒമാരായ മുഹമ്മദ് ഷെഫീക്ക്, അരുണ്‍ ഭാസ്‌കര്‍, ജി.ഗോപകുമാര്‍, ഗിരീഷ് ലാല്‍ വി.വി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: