അക്ഷയ ലോട്ടറി ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപയുടെ ഭാഗ്യം തേടി എത്തിയത് കോട്ടയം പനച്ചിക്കാട് സ്വദേശിയായ കാർപെന്റർ തൊഴിലാളിക് പനച്ചിക്കാട് പാത്താമുട്ടം കാരയ്ക്കാട്ടു കരോട്ട് കെ.എ. ജയ്മോനാണ് ആ ഭാഗ്യശാലി.* ബുധനാഴ്ച്ച നറുക്കെടുത്ത അക്ഷയ AK-484 സംസ്ഥാന ഭാഗ്യക്കുറിയുടെ AV – 248225 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ജയ്മോനെ ഒന്നാം സമ്മാനം തേടി എത്തിയത്. നെല്ലിക്കൽ കവലയിലെ ഉപ്പും മുളകും എന്ന ഹോട്ടലിൽ നിന്ന് രണ്ടു ലോട്ടറി ടിക്കറ്റുകളാണ് ഇദ്ദേഹം എടുത്തത്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊന്നിന് 5000 രൂപയും ലഭിച്ചു. നറുക്കെടുപ്പ് നടന്ന ഉടൻ തന്നെ മൊബൈൽ ഫോണിൽ ഫലം പരിശോധിച്ചുവെങ്കിലും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ജയ്മോൻ പറയുന്നു. സമ്മാനാർഹമായ ടിക്കറ്റ് പനച്ചിക്കാട് റീജണൽ സർവ്വീസ് സഹകരണ ബാങ്കിൽ ഏല്പിച്ചു. തൃശൂർ ജില്ലയിൽ വിറ്റ AZ 342307 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. acvnews