17.1 C
New York
Tuesday, March 28, 2023
Home Interviews വരയിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന മോഹന ചിത്രങ്ങൾ - പ്രശസ്ത ചിത്രകാരൻ മോഹൻ ദാസ് കോട്ടയം...

വരയിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന മോഹന ചിത്രങ്ങൾ – പ്രശസ്ത ചിത്രകാരൻ മോഹൻ ദാസ് കോട്ടയം ‘മലയാളി മനസു’മായി സംസാരിക്കുന്നു

റിപ്പോർട്ട്: സുരേഷ് സൂര്യ, ചിത്രങ്ങൾ: സജി മാധവൻ

മലയാളത്തിലെ ആഴ്ചപതിപ്പുകൾ വായിച്ചവർക്കെല്ലാം സുപരിചിതനാണ് മോഹൻ ദാസ് എന്ന ചിത്രകാരൻ ,ആഴ്ചപ്പതിപ്പുകളിലെ നോവലുകൾ വായനക്കാർക്ക് പ്രിയപ്പെട്ടതാക്കിയത് നോവലുകൾക്കൊപ്പം മോഹൻദാസ് വരച്ച ചിത്രങ്ങളാണ് മലയാളത്തിലെ ഒട്ടുമിക്ക ആഴ്ചപ്പതിപ്പുകളിലും നോവലുകൾക്ക് മോഹൻദാസ്‌ ചിത്രം വരച്ചിരുന്നു. നോവലിലെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസിലേക്ക് ഇറങ്ങി ചെന്നത് തനിമ നിറഞ്ഞ ഈ ചിത്രങ്ങളിലൂടെയായിരുന്നു .

ടി വി യും കംപ്യൂട്ടറുമൊക്കെ വരുന്ന കാലത്തിന് മുൻപ് സാധാരണക്കാരായ വായനക്കാർ ആഴ്ചപ്പതിപ്പുകളിലെ നോവലുകളും ചെറു കഥകളുമായിരുന്നു മലയാളിയുടെ വായന ശീലത്തിൽ പ്രധാനപ്പെട്ടതായിരുന്നത് .ആഴ്ച്ചപതിപ്പുകളിലെ മാത്യുമറ്റം ജോയ്സി തുടങ്ങിയവരുടെ നോവലുകൾക്ക് ജീവൻ പകർന്നത് മോഹൻദാസിൻ്റെ ചിത്രങ്ങളായിരുന്നു .ഈ നോവലുകളുടെ ഇ തിവൃത്തം സാധാരണക്കാരൻ്റെ ജീവിതമായിരുന്നു. അവരുടെ പ്രണയവും ദു:ഖവും സന്തോഷവുമെല്ലാം മോഹൻദാസിൻ്റെ വരകളിലൂടെ പ്രതിഫലിച്ചു മനോരാജ്യം , മനോരമ, കൺമണി ,എന്നീ ആഴ്ചപ്പതിപ്പുകളിലും മംഗളം വാരികയിലെ ചെറുകഥകൾക്കും ചിത്രങ്ങൾ വരച്ചു.

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് ആർട്ടിസ്റ്റ് മോഹൻ കുമാർ. സ്കൂൾ പഠനകാലത്ത് ചിത്രങ്ങൾ വരയ്ക്കുമായിരുന്ന മോഹൻ ദാസിൻ്റെ ചിത്രരചനയിലുള്ള വാസന കണ്ടെത്തിയത് സ്കൂളിലെ ഡ്രോയിംഗ് ടീച്ചർ വിജയലക്ഷ്മി ടീച്ചറായിരുന്നു .ഡ്രോയിംഗ് ക്ളാസിൽ നന്നായി ചിത്രം വരച്ചിരുന്നു മോഹൻ ദാസ് .പിന്നീട് 10 ക്ളാസിൽ പഠിക്കുമ്പോളാണ് ചിത്രം വരയ്ക്ക് മത്സരത്തിൽ പങ്കെടുത്തു സമ്മാനം കിട്ടുന്നത് പെൻസിൽ ഡ്രോയിംഗിനാണ് അന്ന് സമ്മാനം ലഭിച്ചത് .പത്താം ക്ളാസിനു ശേഷം ചിത്രകല പഠിക്കുവാൻ ആരംഭിച്ചു .കോട്ടയം ജവഹർ ബാലഭവനിലെ ചിത്രകലാധ്യാപകൻ പി .ജി ഗോപാലകൃഷ്ണനായിരുന്നു ഗുരു . പിന്നെ ശ്രീധരൻ നായർ സാറും ചിത്രകല പഠിപ്പിച്ചു . ചിത്രകല പഠിച്ച ഇൻസ്റ്റിറ്റൂട്ടിൽ തന്നെ 5വർഷത്തോളം ചിത്രകലാധ്യാപക നായി .കോട്ടയം പഴയ ബോട്ടുജെട്ടിയിലെ രചന സ്കൂൾ ഓഫ് ആർട്സിലും അധ്യാപകനായി .അതിനു ശേഷം മലയാളത്തിലെ പ്രമുഖ വാരികകളിൽ നോവലുകൾക്ക് ചിത്രങ്ങൾ വരച്ചു . കോട്ടയത്ത് ദീപിക ദിനപത്രത്തിൻ്റെ പരസ്യ വിഭാഗത്തിലും ജോലി ചെയ്തു . 2002 ന് ശേഷം വാരികകളിൽ മോഹൻദാസ് വരച്ചിട്ടില്ല .ഇതിനോടകം തന്നെ ചിത്രകലയുടെ മർമ്മമറിഞ്ഞ കലാകാരനായി മോഹൻ ദാസ് മാറി. മഹാഭാരതം മുഴുവൻ ചിത്രങ്ങലുടെ ആവിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ . .ചിത്രകാരൻമാരുടെ കൂട്ടായ്മയുടെ ഭാഗമായി ലോക ക്ളാസിക് ചിത്രങ്ങൾ ഓയിൽ പെയിൻ്റിഗിലൂടെ പുനരാവിഷ്ക്കരിച്ചു.

പുരാണ ഇതിഹാസ കഥാപാത്രങ്ങളെ സ്വന്തം ഭാവനയനുസരിച്ച് ക്യാൻവാസിലേക്ക് പകർത്തി ,ശ്രീകൃഷണൻ്റെ ചിത്രങ്ങളുടെ ഒരു ശ്രേണി തന്നെ മോഹൻദാസ്‌ വരച്ചിട്ടുണ്ട് .കൃഷ്ണനും രാധയും എന്ന തീം ആധാരമാക്കി ഒട്ടേറേ ചിത്രങ്ങൾ വരച്ചിട്ടുണ്ട് കൃഷ്ണൻ്റെ വിവിധ ഭാവങ്ങൾ അതി മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട് .ഒപ്പം രാധയുടെയും വ്യത്യസ്ത മായ പെയിൻ്റിംഗുകളും ശ്രദ്ധേയമാണ് ഇതുവരെ മുപ്പത്തഞ്ചോളം സോളോ ആർട്ട് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരമ്യുസിയം ഓഡിറ്റോറിയത്തിൽ തിക്കുറിശി സുകുമാരൻ നായരാണ് ആദ്യ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത് ..

ഗുരുദേവൻ്റെ ജീവൻ സ്ഫുരിക്കുന്ന ചിത്രം, വാസവദത്തയുടെ ധ്യാനം . ലക്ഷമണൻ്റെ ദു:ഖം തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ് .
ഒപ്പം യേശു ദേവൻ്റെയും കന്യാമറിയത്തിൻ്റെയും. ബൈബിൾ ‘ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട് .. ചിത്രകലയിലെ അസാമാന്യ പാടവത്തിന് പുരസ്കാരങ്ങളും മോഹൻദാസിനു ലഭിച്ചു .കുമാരനല്ലൂർ ക്ഷേത്രം ഏർപ്പെടുത്തിയ ദേവി കാർത്യായനി പുരസ്കാരം 2015ൽ ലഭിച്ചു..

ബാലഗോകുലത്തിൻ്റെ സീതാരാമ പുരസ്കാരവും ലഭിച്ചു .ഉത്രാടം തിരുനാൾ മഹാരാജാവിൻ്റെ നവതി ആഘോഷത്തിൽ മോഹൻദാസ് ക്ഷണിതാവായിരുന്നു. അന്ന് മഹാരാജാവിൻ്റെ ചിത്രം വരച്ചു അദ്ദേഹത്തിന് സമ്മാനിച്ചു.
ചിത്രകലയിൽ ഒട്ടേറേ ശിഷ്യൻമാർ മോഹൻദാസിനുണ്ട്.ചിത്രകലയെക്കുറിച്ച് മോഹൻദാസിന് തൻ്റെതായ അഭിപ്രായമുണ്ട്.’ സുകുമാര കലയായ ചിത്രകല മനസിനെ ഉത്തേജിപ്പിക്കുന്നതും കാഴ്ചക്കാരനുമായി സംവദിക്കുന്നതുമാകണമെന്നാണ് മോഹൻദാസിൻ്റെ പക്ഷം.

സിനിമയിലും മോഹൻദാസിൻ്റെ ചിത്രങ്ങളുടെ പകർന്നാട്ടം ഉണ്ടായിട്ടുണ്ട് പ്രശസ്ത സംവിധായകൻ ഭരതൻ്റെ പാഥേയം ചമയം ദേവരാഗം എന്നീ ചിത്രങ്ങളിലും മോഹൻ ദാസിൻ്റെ ചിത്രങ്ങൾ വിവിധ ര oഗങ്ങളിൽ കലാസംവിധായകർ ഉപയോഗിച്ചിട്ടുണ്ട് .നക്ഷത്രക്കൂടാരം മുഖമുദ്ര എന്നി ചിത്രങ്ങളും ഇതിൽ ഉൾ പെടുന്നു .ആഴ്ചപതിപ്പുകളിലെ വര നിർത്തിയ ശേഷം ഇപ്പോൾ പോട്രയിറ്റ് വർക്കുകൾ ചെയുന്നു. മനസിലെ ഭാവന അനുസരിച്ച് ചിത്രം വരയ്ക്കുന്നതാണ് ഇദ്ദേഹത്തിൻ്റെ രീതി ,മഹാഭാരതം ചിത്രത്തിലൂടെ ആവിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണി പ്പോൾ ഭാര്യ ഉഷ മോഹൻ ദാസ് ഏക മകൻ യദു p മോഹൻ ബിടെക് കഴിഞ്ഞു കോട്ടയത്ത് ജോലി ചെയ്യുന്നു .ചെണ്ടവാദകൻ കൂടിയാണ് യദു.

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി...

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്...

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന...
WP2Social Auto Publish Powered By : XYZScripts.com
error: