17.1 C
New York
Wednesday, November 30, 2022
Home Interviews മൗനഭേദങ്ങൾ (കവിത)

മൗനഭേദങ്ങൾ (കവിത)

സതി സതീഷ്, റായ്പ്പൂർ

Bootstrap Example

എന്റെ മൗനമാണോ, അതോ
നിന്റെ മൗനമാണോ
നമ്മെ പൊതിഞ്ഞു നിൽക്കുന്നത്…..??

എന്റെ മരുഭൂവിലേക്ക് മൂടിക്കെട്ടിനിൽക്കുന്ന മേഘകൂട്ടിൽനിന്നും എന്നാണു നീ കോരിചൊരിയുക
എന്ന ചോദ്യമാണ്
എന്റെ മനസ്സു നിറയെ….

നിന്നോടു മിണ്ടുമ്പോഴൊക്കെ എന്നിൽ നിന്നും
തെന്നി തെന്നി പോകുന്ന
നിന്റെ കണ്ണുകളിലെ കുസൃതിച്ചിരി
ഞാൻ കാണാറുണ്ട്….

എന്റെ ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നത് നീയാണ്….
നിന്റെ അദൃശ്യ വലയം എനിക്കു ചുറ്റും ഉണ്ടെന്നറിയാം…

നമ്മുടെ വാക്കുകൾക്കിടയിലെ കുസൃതിയാലോ,
ഒരു നേർത്ത ഗാനത്താലോ
മുറിഞ്ഞു പോകാവുന്ന ദൂരമല്ല നമുക്കിടയിലുള്ളത്….

ഒരു കടലിന്റെ രണ്ടു തീരങ്ങളിൽ നിന്നും ഒരേ നിലാവിലേയ്ക്ക് കണ്ണും നട്ട്‌
നമ്മൾ ചിന്തിക്കുന്നതും ഒരേ വാക്കല്ലേ….??

ഞാൻ കാത്തിരിക്കുന്നത് എന്‍റെ കണ്ണുകളില്‍ വന്നു പതിക്കുന്ന
നിന്റെ മൗനത്തെയാണ്…

ഈ മൗനത്തെ എന്തു പേരു വിളിക്കണം ഞാൻ….???

സതി✍️✍️

Facebook Comments

COMMENTS

- Advertisment -

Most Popular

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...

യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനമെന്ന് പരാതി;അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്.

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്നപരാതിയുമായി യൂത്ത് കോൺഗ്രസ്. മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.പ്യൂൺ നിയമനത്തിന് മൂന്നുപേരിൽ...

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘം ദുരിതത്തിൽ; സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ.

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു...

അർജന്റീനക്ക് ജീവന്മരണ പോരാട്ടം: തോറ്റാൽ മടങ്ങാം,നേരിടാനൊരങ്ങി പോളണ്ട്‌.

ദോഹ: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: