17.1 C
New York
Saturday, May 21, 2022
Home Interviews നാടൻ ഭക്ഷണങ്ങളുടെ പേര് പറഞ്ഞ് ശ്രദ്ധേയനായ നടൻ കോട്ടയം പ്രദീപുമായ് അഭിമുഖം

നാടൻ ഭക്ഷണങ്ങളുടെ പേര് പറഞ്ഞ് ശ്രദ്ധേയനായ നടൻ കോട്ടയം പ്രദീപുമായ് അഭിമുഖം

മലയാളി മനസിനുവേണ്ടി അഭിമുഖം തയ്യാറാക്കിയത്: സുരേഷ് സൂര്യ , ക്യാമറ: സജി മാധവൻ.

കരിമീനുണ്ട്,ഫിഷുണ്ട് .മട്ടനുണ്ട് എന്ന സംഭാഷണത്തോടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഓടി കയറിയ നടനാണ് കോട്ടയം പ്രദീപ് .ഇപ്പോൾ 200 ലധികം സിനിമകളിൽ അഭിനയിച്ച പ്രദീപിനെ പ്രേക്ഷകൾ ഓർക്കുന്നത് ആ സംഭാഷണത്തിലൂടെയാണ് പിന്നീട് വന്ന സിനിമകളിലും നാടൻ ഭക്ഷണങ്ങളുടെ പേരുകൾ പ്രത്യേക ശൈലിയിൽ പറഞ്ഞ് പ്രദീപ് ശ്രദ്ധ പിടിച് പറ്റി .പുട്ടുണ്ട് ദോശയുണ്ട് കടലയുണ്ട് എന്ന സംഭാഷണം ഹിറ്റ് ആയി മാറി .മിമിക്രി കലാകാരൻമാർ ഇദ്ദേഹത്തെ ഇന്നും അനുകരിക്കുന്നത് ആ ഡയലോഗിലൂടെയാണ് .


കോട്ടയം തിരുവാതുക്കലിൽ നിന്നാണ് കഥ തുടങ്ങുന്നത് .പണ്ട് ടിവിയും കംപ്യൂട്ടറുമൊക്കെ വരുന്നതിനു മുൻപ് സിനിമ മാത്രമായിരുന്നു ആളുകൾക്ക് നേരം പോക്കിനുണ്ടായിരുന്നത് .സിനിമ ശാലകൾ പ്രേക്ഷകരെ കൊണ്ട് നിറഞ്ഞിരുന്ന കാലമുണ്ടായിരുന്നു ക്ളാസ്തീയേറ്റുകൾ നഗരങ്ങളിലും ഓല കൊട്ടകകൾ ഗ്രാമീണ മേഖലയിലും സജീവമായിരുന്നു .സിനിമ തിയേറ്ററിൽ ഷോ ആരംഭിക്കുന്നതിനു മുൻപ് ഉച്ചഭാഷിണിയിലൂടെ വരുന്ന സിനിമ പാട്ടുകൾ അന്നത്തെ ഗ്രാമിണാന്തരീക്ഷത്തിൻ്റെ പ്രത്യേകതയായിരുന്നു . അതു പോലെയുള്ള ഒരു അന്തരീക്ഷമാണ് പ്രദീപ് എന്ന നടൻ്റെ വളർച്ചയ്ക്ക് കാരണ മായത്.

തിരുവാതുക്കലിൽ അന്നുണ്ടായ രാധാകൃഷ്ണ ടാക്കീസിൽ നിന്നുമാണ് പ്രദീപ് സിനിമ കണ്ടു തുടങ്ങുന്നത് സിനിമ തീയറ്ററിനടുത്തുള്ള വീട്ടിൽ ഇരുന്നാൽ സിനിമയിലെ ഡയലോഗും പാട്ടുകളും ഒക്കെ കേൾക്കാം .നസീറിൻ്റെയും ഷീലയുടെയുമൊക്കെ സംഭാഷണങ്ങളും യേശുദാസിൻ്റെ പാട്ടും ഒക്കെ സദാ സമയവും കേട്ടുകൊണ്ടിരുന്ന പ്രദീപ് ന് സിനിമയോടുള്ള അടുപ്പം കലശലായി എല്ലാ സിനിമയും കാണുക പതിവായിരുന്നു അങ്ങനെ സിനിമയിൽ അഭിനയിക്കണമെന്ന മോഹം അടക്കാനാവാതായി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ എല്ലാ കലാമത്സരങ്ങളിലും പങ്കെടുത്തിരുന്നു സമ്മാനത്തിനു വേണ്ടിയല്ലായിരുന്നു ഈ പങ്കെടുക്കൽ കലയോടുള്ള താത്പര്യം മാത്രമായിരുന്നു ഇതിന് പിന്നിൽ ഉണ്ടായിരുന്നതെന്ന് പ്രദീപ് പറയുന്നു.

പിന്നിട് നടനാകണമെന്ന മോഹം മനസിൻ ഒതുക്കാനാകാതെ കഴിയുമ്പോഴാണ് പ്രശസ്ത നടൻ ജോസ് പ്രകാശിൻ്റെ അനുജനും നിർമ്മാതവുo നടനുമായ പ്രേം പ്രകാശ് അഭിനയിക്കാൻ ക്ഷണി ക്കുന്നത് അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിൽ അന്ന് അഭിനയിച്ചു . അതാണ് ക്യാമറയ്ക് മുന്നിലെ ആദ്യത്തെ അഭിനയം .പിന്നീട്ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ പോയി തുടങ്ങി ,.ചെറിയ പാസിംഗ് ഷോട്ടുകളിൽ അഭിനയിച്ചു .ഒന്നു തല കാണിക്കാൻ ദിവസങ്ങൾ സെറ്റിൽ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് പ്രദീപിന് , ചെറിയ വേഷത്തിനായി ഷൂട്ടിംഗ് എവിടെയാണെങ്കിലും അവിടെ പോകും . അതിനായ് എത്ര കഷ്ട്ടപെടുവാനും മടിയുണ്ടായില്ല.

1999 ൽ നിർമാതാവ് ആൻ്റോ ജോസഫ് വഴി ഈ നാട് ഇന്നലെ വരെ എന്ന സിനിമയിൽ അഭിനയിച്ചു .ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ വേഷമായിരു ന്നു അന്നു ചെയ്തത് .പിന്നെ ചെറുതും വലുതു മായ ഒരുപാടു സിനിമകളിൽ അഭിനയിചു .2009 ൽ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലെ വേഷത്തിലൂടെയാണ് ബിഗ് ബ്രേക്ക് ലഭിച്ചത് .ചിമ്പു തൃഷാ ജോഡി അഭിനയിച്ച ചിത്രത്തിൽ തൃഷയുടെ അമ്മാവൻ്റെ റോൾ ആയിരുന്നു കൈകാര്യം ചെയ്തത് .തൃഷയുടെ വീട്ടിലെത്തുന്ന ചിമ്പുവിനോട് കരിമീനുണ്ട് ., ഫിഷുണ്ട്. മട്ടനുണ്ട് എന്ന പറയുന്ന സീൻ ഏറെ ശ്രദ്ധേയമായി. മട്ടനുണ്ട് ഫിഷുണ്ട് എന്ന സംഭാഷണം വളരെ ക്ളിക്ക് ആയി . ഈ ഒറ്റ സീനും സംഭാഷണവും പ്രദീപിൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ് മാറി . വിണ്ണൈ താണ്ടി വരുവായ മറ്റു ഭാഷകളിലെടുത്തപ്പോഴും അമ്മാവൻ്റെ വേഷം പ്രദീപ് തന്നെയാണ് ചെയ്തത്. ഇത് വലിയ അംഗീകാരമായി മാറി .

വിണ്ണെ താണ്ടി വരുവായയിലെ ഈ ഡയലോഗിലൂടെ പ്രദീപ് അറിയപ്പെട്ടു തുടങ്ങി, ഇന്നും സൗഹൃദ സദസുകളിൽ ഈ ഡയലോഗ് ഒന്നു പറയണമെന്ന് ആരാധകർ ആവശ്യപ്പെടാറുണ്ട് ഈഡയലോഗിൻ്റെ മറ്റു വേർഷനുകളിലൂടെ പല മലയാള സിനിമയിലും ഇദ്ദേഹം തിളങ്ങി, വടക്കൻ സെൽഫിയിൽ അജുവിൻ്റെ അച്ഛനായി അഭിനയിച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റി നടൻ അജു ജോസഫും വിനിത് ശ്രീനിവാസനുമൊക്കെ പ്രത്യേകം വിളിച്ച് അഭിനന്ദനം അറിയിച്ചു വെന്നു പ്രദീപ് പറഞ്ഞു ,അജു ഈ കോമ്പിനേഷനിൽ തുടർന്നും അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി സൂപ്പർ സ്റ്റാർ മോഹൻലാൽ തുടങ്ങിയവർക്കൊപ്പവും ദുൽഖർ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനിത് ശ്രീനിവാസൻ തുടങ്ങിയ യുവതാരനിരയ്ക്കൊപ്പവും വിവിധചിത്രങ്ങളിൽ വേഷമിട്ടു. തമിഴിൽ ഇളയദളപതി വിജയ്ക്കൊപ്പം തെരിയിൽ അഭിനയിച്ചു .പോലീസ് വേഷമായിരുന്നു തെരിയിൽ അവതരിപ്പിച്ചത് തമിഴിൽ നയൻതാര, ഉദയനിധി സ്റ്റാലിൻ, സന്താനം തുടങ്ങിയവർക്കൊപ്പവും അഭിനയിച്ചു .

.തമിഴിലെനടീനടൻമാരിൽ നിന്നും നല്ല സഹകരണവും സ്നേഹവും ലഭിച്ചതായി പ്രദീപ് പറയു ന്നു . കട്ടപ്പനയിലെ റിത്തിക് റോഷൻ എന്ന സിനിമയിൽ ധർമ്മജൻ്റെ അച്ചനായി വേഷമിട്ടു .ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ടർ ആയി. 2016ൽ ഏഷ്യ നെറ്റ് അവാർഡ് നൽകി ആദരിച്ചു .ആസ്വാദകർക്കിടയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത ഒരു വലിയ അവാർഡായി ഈ നടൻ കണക്കാ ക്കുന്നു .കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിനടുത്താണ് 20 വർഷമായി പ്രദീപ് താമസി ക്കുന്നത്. തൻ്റെ ഉയർച്ചയയ്ക്ക് ഇടയാക്കിയത് ദേവിയുടെ അനുഗ്രഹമെന്ന് ഈ നടൻ കരുതുന്നു .കോവിഡ് എങ്ങും വ്യാപിച്ചപ്പോൾ ഷൂട്ടിംഗ് നില ചു മാർച്ചിൽ ആസിഫ് അലി നായകനായ കുഞ്ഞെൽദോ എന്ന ചിത്രത്തിൻ്റെ ഷൂട്ടിഗ് ആലുവ uc കോളേജിൽ നടന്നു വരവെയാണ് കോ വിഡ് വലിയ പ്രശ്നമായി വന്നു എല്ലാം ബ്രേക്കായത്. ഇപ്പോൾ നിയന്ത്രണങ്ങൾ ക്ക് ഇളവ് വന്നതോടെ സിനിമാ മേഖലയും അനക്കം വച്ചു . കോട്ടയം LIC ഡിവിഷണൽ ഓഫീസിൽ ഉദ്യോഗസ്ഥനാണ് പ്രദീപ് . എല്ലാ നല്ല സിനിമയുടെയും ഭാഗമാകാൻ കഴിഞ്ഞ ഈ നടന് ഒരു മുഴുനീള ക്യാരക്ടർ വേഷം ചെയ്യണമെന്ന ആഗ്രഹമുണ്ട് , സിനിമ സംവിധാനത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലയെന്നും പ്രദീപ് ‘മലയാളി മനസിനോട്’ പറഞ്ഞു. മായയാണ് പ്രദീപിൻ്റെ ഭാര്യ .വിഷ്ണു.വ്യന്ദ എന്നിവർ മക്കളാണ് .

Facebook Comments

COMMENTS

- Advertisment -

Most Popular

അറിവിൻ്റെ മുത്തുകൾ -(11) – നഗ്നപാദരായി നടക്കുന്നതിൻ്റെ ശാസ്ത്രീയത

  നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം...

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍...

സുവിശേഷ വചസ്സുകൾ – (8) ✍പ്രൊഫസർ എ. വി. ഇട്ടി

  പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16) " അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" (വാ.16). " യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ. 7:7): ഇതാണു...

മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം

എല്ലാവർക്കും നമസ്കാരം വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: