17.1 C
New York
Saturday, December 4, 2021
Home Interviews ഓർമ്മയിലെ മുഖങ്ങൾ – എം എം ജേക്കബ്

ഓർമ്മയിലെ മുഖങ്ങൾ – എം എം ജേക്കബ്

✍തയ്യാറാക്കിയത്: അജി സുരേന്ദ്രൻ

ഓര്‍മ്മകളിലൊരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിത്വം. ജാതിമത ചിന്തകള്‍ക്ക് അതീതമായി, രാഷ്ട്രീയ വ്യത്യാസമില്ലാതെ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന പച്ച മനുഷ്യന്‍ എം എം ജേക്കബ്. അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ …

നീണ്ട 12 വർഷം മേഘാലയാ ഗവർണർ, മൂന്നു തവണ കേന്ദ്രസഹമന്ത്രി, കേന്ദ്ര ആഭ്യന്തരസഹമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസ് നേതാവാണ് എം.എം. ജേക്കബ്. രാഷ്ട്രീയനേതാവ് എന്നതോടൊപ്പം അധ്യാപകൻ, അഭിഭാഷകൻ, പ്രാസം​ഗികൻ, കായികതാരം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു

കോട്ടയം ജില്ലയിൽ രാമപുരം മുണ്ടയ്ക്കൽ ഉലഹന്നാൻ മാത്യു, റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9ന് മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എംഎം ജേക്കബ് ജനിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കവേ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനാൽ ഇടക്കാലത്തു പ‌ഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്നൗ സർവകലാശാല എന്നിവിടങ്ങളിൽ പഠനം. നിയമത്തിൽ ബിരുദം, രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം, ഇൻകം ടാക്സ് ഡിപ്ലോമാ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സാമൂഹ്യപ്രവർത്തനത്തിൽ ഉന്നത പഠനം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എംഎം ജേക്കബ് എന്ന മുണ്ടക്കൽ മാത്യു ജേക്കബ്.സ്വാതന്ത്രൃസമര വീര്യം ഉൾക്കൊണ്ട വിദ്യാഭ്യാസ കാലഘട്ടത്തിൽ നിന്നുമാണ് അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തകൻ്റെ പിറവി.വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ അതിനോട് ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു.അങ്ങനെ ഭാരത് സേവക് സമാജിലേക്ക്.. പിന്നീട് പൊതുപ്രവർത്തന രംഗത്ത് സജീവമായി.

പാർട്ടിയുടെ നേതൃസ്ഥാനം അലങ്കരിച്ചപ്പോഴും പoന ക്ലാസ്സുകൾക്ക് ചുക്കാൻ പിടിച്ച് പുതുതലമുറയെ നയിച്ചു.നിയമസഭയിൽ കെ.എം മാണി ക്കെതിരെ കന്നിയംഗം .പക്ഷേ നിസാര വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നെ രാജ്യസഭയിലേക്ക് .82 ലും 88 ലും അദ്ദേഹം രാജ്യസഭയിലെത്തി. 86 ൽ രാജ്യസഭയുടെ ഉപാദ്ധ്യക്ഷൻ.

കേന്ദ്ര മന്ത്രിയെന്ന നിലയിലും ശ്രദ്ധേയനായി. രാജ്യവ്യാപകമായിട്ടുള്ള വ്യക്തി ബന്ധങ്ങൾ ഒദ്യോഗിക ജീവിതത്തിൻ്റേയോരോ ഘട്ടത്തിലും ഉപയോഗപ്പെട്ടു.രണ്ട് തവണ മേഘാലയ ഗവർണ്ണർ ആയി.. പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാനടക്കം നേരത്തെ അദ്ദേഹം വഹിച്ച .സ്ഥാനങ്ങളിലെല്ലാം തൻ്റേതായ കയ്യൊപ്പ് ചാർത്തിയ സാമാജികൻ.രാജ്ഭവന്റെ വാതിൽ ജനങ്ങൾക്കായി തുറന്നിട്ട ഗവർണറായിരുന്നു …

അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു മേഘാലയ ഗവർണറായി പ്രവർത്തിച്ച കാലം.പിന്നാക്ക സംസ്ഥാനമായ മേഘാലയ നിവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് സാധിക്കുംവിധം പരിഹാരം കാണാൻ അദ്ദേഹം ആത്മാർഥമായി ശ്രമിച്ചിരുന്നു….

1985ലും 1993ലും യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. 1993ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലും 1994യിൽ വിയന്നയിലും നടന്ന യുഎൻ മനുഷ്യാവകാശ സമ്മേളനങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1994ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ കോമൺവെൽത് രാജ്യങ്ങളുടെ നീരീക്ഷകനായിരുന്നു.

2018 ജൂലൈ 8 ന് അദ്ദേഹം അന്തരിച്ചു.ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്നു. ജയ, ജെസി, എലിസബത്ത്, റേച്ചൽ എന്നിവർ മക്കളാണ്.പാലായിൽ ജനിച്ച് ഭാരതത്തോളം വളർന്ന ജനനായകന് പ്രണാമം അർപ്പിക്കുന്നു….

✍തയ്യാറാക്കിയത്: അജി സുരേന്ദ്രൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: