നടികർ സംഘം പ്രസിഡൻറ് നാസർ നൽകിയ പരാതിയിലാണ് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തത്.
ഒരു പൊതു പരിപാടിക്കിടെ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വിശാലിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ നടന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചിരുന്നു. ഇവർക്കെതിരെയാണ് തേനാംപെട്ട് പൊലീസ് കേസെടുത്തത്
പരിപാടിയിൽ പങ്കെടുക്കുമ്പോൾ വിശാലിന് കടുത്ത പനിയും മൈഗ്രേനുമാണെന്ന് പിന്നീട് ഔദ്യോഗിക വിശദീകരണം വന്നിരുന്നു. യൂട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.