Sunday, July 12, 2026
Homeഇന്ത്യക്വാർട്ടർ ഫൈനലിന്റെ പൂർണ നിയന്ത്രണം അർജന്റീനക്കാർക്ക്; ലക്ഷ്യം ഫ്രാൻസിനെ പുറത്താക്കുക?.

ക്വാർട്ടർ ഫൈനലിന്റെ പൂർണ നിയന്ത്രണം അർജന്റീനക്കാർക്ക്; ലക്ഷ്യം ഫ്രാൻസിനെ പുറത്താക്കുക?.

റഫറിയിങ്ങിലെ വിവാദങ്ങൾ അടങ്ങും മുൻപെ ഫുട്ബോൾ ചർച്ചകളെ ചൂടുപിടിപ്പിച്ച് ഫിഫയുടെ പുതിയ പ്രഖ്യാപനം. ഫ്രാൻസ് മൊറോക്കോ ക്വാർട്ടർ ഫൈനലിന്റെ പൂർണ നിയന്ത്രണം അർജന്റീനക്കാരടങ്ങിയ റഫറിയിങ് പാനലിന്. ഫിഫ തീരുമാനം പുറത്തുവന്നതോടെ ലോകകപ്പിൽ നിന്ന് ഫ്രാൻസിനെ പുറത്താക്കുകയാണ് ലക്ഷ്യമെന്ന വ്യാഖ്യാനവുമായി കടുത്ത വിമർശനം ഉയർന്നു കഴിഞ്ഞു. മൊറോക്കോയെ തോൽപ്പിക്കുകയാണ് തീരുമാനത്തിനു പിന്നിലെന്ന വിമർശനം മറ്റൊരുവിഭാഗവും ഉയർത്തുന്നു.

ഈ ലോകകപ്പിൽ ഇതുവരെ നടന്ന മൽസരങ്ങളിൽ ആദ്യമായാണ് ഒരുമൽസരത്തിലെ അഞ്ച് റഫറിമാരും ഒരേ രാജ്യത്തുനിന്നുള്ളവരാകുന്നത്.
ഫാകുണ്ടോ ടെല്ലോയാണ് ഫ്രാൻസ് മൊറോക്കോ മൽസരം നിയന്ത്രിക്കുക.

യുവാൻ ബാപ്ലോ ബെലാറ്റി, ഗ്രബ്രിയേൽ ചാഡേ എന്നിവർ അസിസ്‌റ്റന്റ് റഫറിമാരാകും. ഡാരിയോ ഹെരെര നാലാം റഫറി. ക്രിസ്‌റ്റ്യൻ നവാരോ ആണ് റിസർവ് അസിസ്റ്റന്റ് റഫറിയായി പ്രവർത്തിക്കുക. കളിക്കളത്തിൽ കാർഡുകൾ വാരി വിതറുന്നയാളാണ് ടൊല്ലോ.
ബൊക്ക ജൂനിയേഴ്‌സ് – റേസിങ് ക്ലബ് മൽസരത്തിൽ 10ചുവപ്പുകാർഡുകൾ ഉയർത്തി ചരിത്രം സൃഷ്‌ടിച്ചിട്ടുണ്ട് ടെല്ലോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com