Sunday, October 13, 2024
Homeഇന്ത്യപ്രണയബന്ധം എതിർത്ത അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ

പ്രണയബന്ധം എതിർത്ത അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ

ബെം​ഗളൂരു: പ്രണയബന്ധത്തെ അമ്മ എതിർത്തതിന് കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബെം​ഗളൂരു ബൊമ്മനഹള്ളി സ്വദേശിനിയും മകളുമായ പവിത്ര (29), കാമുകൻ ലവ്‍ലേഷ് (20) എന്നിവരാണ് പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

വിവാഹിയായ പവിത്രയ്ക്ക് 20 കാരനുമായുള്ള ബന്ധത്തെ അമ്മ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. ജയലക്ഷ്മിയെ കൊലപ്പെടുത്തിയതിന് ശേഷം അപകടമരണം ആണെന്ന് വരുത്തി തീർക്കാനായിരുന്നു ഇരുവരും ശ്രമിച്ചത്. അമ്മ ശുചിമുറിയിൽ ബോധം കെട്ട് വീണെന്നാണ് പവിത്ര പൊലീസിനോട് പറഞ്ഞത്.ഇതിനെ തുടർന്ന്, പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ജയലക്ഷ്മിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് വന്നപ്പോഴായിരുന്നു ശ്വാസം മുട്ടിമരിച്ചതെന്ന് വ്യക്തമായത്. തുടർന്ന്, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പവിത്ര കുറ്റം സമ്മതിച്ചത്.

കാമുകനുമായി ​ഗൂഢാലോചന നടത്തിയതിന് ശേഷമായിരുന്നു ഇവർ കൊലപാതകം നടത്തിയതെന്നും സമ്മതിച്ചു.അറസ്റ്റിലായ കാമുകനും കുറ്റം സമ്മതിച്ചു. വിവാഹിതയായ പവിത്രയോട് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിരവധി തവണ പറഞ്ഞിരുന്നു. തുടർന്നാണ്, ഇരുവരും ചേർന്ന് അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. പവിത്രയുടെ വിവാഹം 11 വർഷം മുമ്പായിരുന്നു നടന്നത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ജയലക്ഷ്മിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ലവ്‍ലേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments