Saturday, December 7, 2024
Homeഇന്ത്യന്യൂഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു

ന്യൂഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പത്തിലൊന്നു കുടുംബങ്ങളും വായുമലിനീകരണം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപോര്‍ട്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതോടെ പ്രതിസന്ധി രൂക്ഷമായതായും എന്‍ഡിടിവിയിലെ റിപ്പോര്‍ട്ട് പറയുന്നു.

ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ 69% കുടുംബങ്ങളില്‍ ഒന്നോ അതിലധികമോ അംഗങ്ങള്‍ക്ക് തൊണ്ടവേദനയോ ചുമയോ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന മലിനീകരണം കണ്ണുകള്‍ പൊള്ളുന്ന തോന്നലും ഉണ്ടാക്കുന്നു. ശ്വാസതടസം, തലവേദന, ഉല്‍ക്കണ്ഠ, ഏകാഗ്രത കുറവ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും വ്യാപകമായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

ദീപാവലി കഴിയുന്നതോടെ പ്രതിസന്ധി കുറയുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. നിരവധി പേരാണ് ദീപാവലി സമയത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറിത്താമസിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments