Sunday, December 8, 2024
Homeഇന്ത്യക്ഷേത്രത്തിലെത്തി കാല ഭാരവന്റെ വിഗ്രഹത്തിന് സിഗരറ്റ് വലിക്കാന്‍ കൊടുത്ത് യുവാവിനെതിരെ കേസെടുത്തു

ക്ഷേത്രത്തിലെത്തി കാല ഭാരവന്റെ വിഗ്രഹത്തിന് സിഗരറ്റ് വലിക്കാന്‍ കൊടുത്ത് യുവാവിനെതിരെ കേസെടുത്തു

ഭോപാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. വിഗ്രഹത്തിന്റെ സിഗരറ്റ് കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും യുവാവ് പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കാല ഭാരവന് സിഗരറ്റ് കൊടുത്താല്‍ ആഗ്രഹങ്ങളെല്ലാം നടത്തിതരുമെന്ന് യുവാവ് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റുള്ളവരും താന്‍ ചെയ്യുന്നത് പോലെ ചെയ്ത് ദൈവത്തിന്റെ അനുഗ്രഹം നേടണമെന്നും ഇയാള്‍ പറയുന്നുണ്ട്.

ആകാശ് ഗോസ്വാമി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. മതവികതാരം വ്രണപ്പെടുത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിന് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വീഡിയോ ചിത്രീകരിച്ച യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments