Saturday, December 7, 2024
Homeഇന്ത്യകോയമ്പത്തൂരിൽ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ  മലയാളി കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്ധ്യ വയസ്സ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കുപാളയംപിരിവില്‍ ബി ആനന്ദൻ (46) യാണ് സെല്‍വപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

നഗരത്തിലെ സ്വകാര്യകോളേജില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരിയാണ് അതിക്രമത്തിനിരയായത്. പ്രതിയുടെ വീടിന് സമീപമാണ് അഞ്ച് കോളേജ് വിദ്യാത്ഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ആനന്ദന്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്നതായാണ് വിവരം.

ചൊവ്വാഴ്ച രാത്രി വിദ്യാര്‍ത്ഥിനികള്‍ വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാന്‍ മറന്നുപോയി. ബുധനാഴ്ച പുലര്‍ച്ചെ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ സെല്‍വപുരം പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് ആനന്ദന്റെ കുടുംബം. ഇവര്‍ക്കൊപ്പമാണ് പ്രതി തെലുങ്കുപാളയത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments