Friday, February 7, 2025
Homeഇന്ത്യകൊടും ക്രൂരത: ഹൈദരാബാദിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു കുക്കറിൽ വേവിച്ചു കായലിൽ തള്ളി

കൊടും ക്രൂരത: ഹൈദരാബാദിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു കുക്കറിൽ വേവിച്ചു കായലിൽ തള്ളി

ഹൈദരാബാദ് കാഞ്ചന്‍ബാഗിലെ ഡി.ആര്‍.ഡി.ഒ കേന്ദ്രത്തിലെ താല്‍കാലിക സുരക്ഷാ ജീവനക്കാരനായ ഗുരുമൂര്‍ത്തി ഒരു ദയയുമില്ലാതെയാണ് സ്വന്തം ഭാര്യയായ മാധവിയെ ക്രൂരമായി കൊലപ്പെടുത്തിയതും മൃതദേഹം കുക്കറിലിട്ട് വേവിച്ചു കായലിൽ തള്ളിയത്.

പതിമൂന്നു വര്‍ഷത്തെ ദാമ്പത്യം, സ്വന്തം മക്കളുടെ അമ്മ, ഈ ദയയൊന്നും ഇല്ലാതെയാണ് ഗുരുമൂര്‍ത്തി മാധവിയെ കൊലപ്പെടുത്തിയത്. ആദ്യം മാധവിയെ അടിച്ചുകൊന്നു, പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം പലകഷ്ണങ്ങളായി മുറിച്ചു, മൂന്നുദിവസമെടുത്തു കുക്കറിലിട്ടു വേവിച്ച് എല്ലും മാംസവും വേര്‍പ്പെടുത്തി തുടര്‍ന്ന് കായലില്‍ തള്ളി.

ഗുരുമൂര്‍ത്തിയും ഭാര്യയും രണ്ടുമക്കളും ഹൈദരബാദ് മീര്‍പേട്ടിലായിരുന്നു താമസിച്ചിരുന്നത്. മകര സംക്രാന്തി ആഘോഷത്തിനായി ആന്ധ്രപ്രദേശിലെ സ്വന്തം വീട്ടിലേക്കു പോകണമെന്ന മാധവിയുടെ ആവശ്യമാണു തര്‍ക്കവും കൊലയിലുമെത്തിയത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്നു വീടുവിട്ടു പോയെന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ വാദം. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരതയുടെ കഥ പുറത്തായത്. ശരീരഭാഗങ്ങള്‍ വേവിച്ച ശേഷം എല്ലും മാംസവും വേര്‍പ്പെടുത്തിയെന്നും എല്ലുകള്‍ ഉലക്കകൊണ്ടിടിച്ചു പൊടിച്ചെടുത്താണു കായലില്‍ തള്ളിയതെന്നുമാണ് ഇയാളുടെ മൊഴി.

ഇവര്‍ക്കിടയില്‍ പതിവായി കലഹങ്ങളും വഴക്കുമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നുമുണ്ടായിരുന്നു.

എന്നാല്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഇയാളെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ഭാര്യയെ കൊന്നുവെന്ന് ഇയാള്‍ സമ്മതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments