ഇക്കൊല്ലാത്തെ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന് . ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
കേന്ദ്രമന്ത്രി അനുരാഗ്
ഠാക്കൂർ ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ
നിരവധി പുരസ്ക്കാരങ്ങൾ
വഹീദയെ തേടിയെത്തിയിട്ടുണ്ട്.
1972-ൽ രാജ്യം പത്മശ്രീയും 2011-ൽ പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു.
5 പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് വഹീദ ,
ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം . പ്യാസ, കാഗസ്.കെ ഫൂൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.