അമരാവതി : ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ മൂന്നു പേർ മരിക്കുകയും തീപടർന്ന് രണ്ടുപേർക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു.
തിരുപ്പതിയിലെ കൊവ്വക്കൊള്ളി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം.സ്ഫോടന സമയം അഞ്ചുപേരാണ് ഗോഡൗണിൽ ജോലി ചെയ്തിരുന്നത്. മൂന്നു പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
പരിക്കേറ്റ രണ്ടുപേരെ മ്പത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എദു കൊണ്ടലു (40), ശങ്കരയ്യ (32), നാഗേന്ദ്ര (25) എന്നിവരാണ് മരിച്ചത്.
സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്.
പടക്കം തുടരെത്തുടരെ പൊട്ടുന്നത് തീയണക്കുന്നതിന് തടസമായി. അതേസമയം, സ്ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.