സുരക്ഷ ഭീഷണി ആരോപണങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയില്‍ മോദി പങ്കെടുക്കും. മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, വാട്ടര്‍മെട്രോ അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
നാളത്തെ യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളില്‍ സംവാദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയില്‍ ഒരുക്കുന്നത്.