നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ബോലാംഗീറിലുള്ള അമ്മാവന്റെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു നടിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയാണ് സംഭവം. അമ്മാവന്റെ വീട്ടുകാര്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന പുറത്തുപോയതായിരുന്നു. ഇവര്‍ തിരിച്ചുവന്നപ്പോഴാണ് രുചിസ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.
സംഗീത ആല്‍ബങ്ങളിലൂടെയാണ് രുചിസ്മിത ഒഡിഷയില്‍ താരമാകുന്നത്. ഇതിനുശേഷം നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. സ്‌റ്റേജ് ഷോ രംഗത്തും സജീവമായിരുന്നു.
ഇതിനുമുന്‍പും മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി മാതാവ് പറഞ്ഞു. മകള്‍ കഴിഞ്ഞ കുറച്ചു നാളായി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് അച്ഛനും വെളിപ്പെടുത്തി. ഇതിന് ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പുതിയ സിനിമാ, ആല്‍ബം പ്രോജക്ടുകള്‍ ലഭിക്കാതെയായതോടെയാണ് മകള്‍ രോഗിയായതെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.