17.1 C
New York
Sunday, June 4, 2023
Home India സവർക്കർ അവഹേളനത്തിൽ നിന്നും പിന്മാറാതെ കോൺഗ്രസ്; യോഗം ബഹിഷ്കരിച്ച ഉദ്ധവ് താക്കറെക്ക് പുല്ലുവില.

സവർക്കർ അവഹേളനത്തിൽ നിന്നും പിന്മാറാതെ കോൺഗ്രസ്; യോഗം ബഹിഷ്കരിച്ച ഉദ്ധവ് താക്കറെക്ക് പുല്ലുവില.

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായി കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗമാണ് ഉദ്ധവിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. സ്വാതന്ത്ര്യ സമര സേനാനി വിരസവർക്കറെ രാഹുൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉദ്ധവിന്റെ പിന്മാറ്റം എന്നാണ് സൂചന.

എന്റെ പേര് സവർക്കർ എന്നല്ല, അതിനാൽ മാപ്പ് പറയുകയും ഇല്ല എന്ന് കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞിരുന്നു. ഇതിൽ ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. സവർക്കർ തങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് പൊറുക്കാനാവില്ലെന്നും ഉദ്ധവ് പറഞ്ഞിരുന്നു.

സവർക്കർ മാപ്പ് പറഞ്ഞതിന്റെ തെളിവുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് സവർക്കറുടെ ചെറുമകൻ; രാഷ്ട്രീയം പ്രചരിപ്പിക്കാൻ ദേശസ്‌നേഹികളുടെ പേര് ഉപയോഗിക്കുന്നത് അപലപനീയമായ കാര്യമാണെന്നും വിമർശനം
‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് പറയാനാകില്ല, രാഹുലിന് വിഷയാധിഷ്ഠിത പിന്തുണ മാത്രം‘; വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് യെച്ചൂരി
ഇതിന് മുൻപും പല തവണ രാഹുൽ ഗാന്ധിയും കോൺഗ്രസും സവർക്കറെ അവഹേളിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്ര മുബൈയിലൂടെ കടന്ന് പോകുന്ന സമയത്ത് രാഹുൽ സവർക്കറെ അവഹേളിച്ചിരുന്നു. ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവർ പിന്തുണച്ച ഭാരത് ജോഡോ യാത്രയിലെ സവർക്കർ അവഹേളനം ബിജെപി വലിയ തോതിൽ രാഷ്ട്രീയ ചർച്ചയാക്കിയിരുന്നു. തുടർന്ന് സ്വന്തം പാർട്ടിക്ക് മുന്നിൽ തല താഴ്ത്തേണ്ട ഗതികേട് ഉദ്ധവിന് ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ സവർക്കർ വിരുദ്ധ പരാമർശത്തിനെതിരെ ഉദ്ധവ് പ്രതികരിച്ചിരുന്നുവെങ്കിലും കോൺഗ്രസോ രാഹുൽ ഗാന്ധിയോ അത് കാര്യമാക്കിയിരുന്നില്ല. പ്രതിപക്ഷ പാർട്ടികളുടെ യോഗം ഉദ്ധവ് താക്കറെ ബഹിഷ്കരിക്കുമെന്ന് സൂചന നൽകിയിരുന്നുവെങ്കിലും കോൺഗ്രസ് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന് വില കൽപ്പിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ, ആദർശം മറന്ന ഉദ്ധവിനെ കോൺഗ്രസ് കറിവേപ്പിലയാക്കി വലിച്ചെറിഞ്ഞുവെന്ന ആക്ഷേപവുമായി ശിവസേന നേതാക്കൾ രംഗത്ത് വന്നു. സവർക്കറെ അവഹേളിക്കുന്നവരെ മഹാരാഷ്ട്രയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശക്തമായ നിലപാടിന്റെ നിഴൽ പോലുമാകുന്നില്ല കോൺഗ്രസിനൊപ്പം നിൽക്കുന്ന ഉദ്ധവിന്റെ പ്രതിഷേധം എന്നാണ് ശിവസേന നേതാക്കൾ പരിഹസിക്കുന്നത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: