Friday, December 12, 2025
Homeഇന്ത്യകള്ളപ്പണ നിരോധന നിയമം : അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാനെ ഇ ഡി അറസ്റ്റ് ചെയ്തു

കള്ളപ്പണ നിരോധന നിയമം : അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാനെ ഇ ഡി അറസ്റ്റ് ചെയ്തു

അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ അറസ്റ്റിൽ. ജവാദ് അഹമ്മദ് സിദ്ദിഖിയേയാണ് കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 19 പ്രകാരം ആണ് നടപടി. വിവിധ ഇടങ്ങളിൽ നടന്ന റെയ്‌ഡിന്റെ തുടർച്ചയായാണ് അറസ്റ്റ്.

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് വൈറ്റ് കോളർ സംഘങ്ങൾ ഗൂഢാലോചന നടത്തിയ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല.

ഇന്നലെയും ഇന്നുമായി ഇ ഡി സർവകലാശാലയിലും ആസ്ഥാനത്തും പരിശോധനകൾ നടത്തിയിരുന്നു.ഇ ഡിയ്ക്ക് പുറമെ ഡൽഹി ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചില നിർണായ തെളിവുകൾ ലഭിച്ചത്.

വിദേശത്ത് നിന്ന് പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളിൽ തട്ടിപ്പ് നടന്നതായി ഇ ഡി കണ്ടെത്തി. ജീവനക്കാരുടെ ഇ പി എഫ് ഒ അടയ്ക്കുന്നതിലടക്കം ഗുരുതരമായ ചട്ടലംഘനങ്ങൾ ഇയാൾ നടത്തി. ജവാദ് അഹമ്മദ് സിദ്ദിഖി നേരത്തെയും സാമ്പത്തിക ക്രമക്കേടിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com