Wednesday, October 7, 2026
Homeഇന്ത്യറാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർ​ഗ(26)യാണ് മരിച്ചത്. അമീർപേട്ട് ശ്രീന​ഗർ കോളനിയിലെ ബി​ഗ് ബസാറിൽ കഴിഞ്ഞദിവസമായിരുന്നു അപകടം.

ബഞ്ജറ ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർ​ഗ. റിപ്പയർ ചെയ്ത മൊബൈൽഫോൺ വാങ്ങാനായാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബി​ഗ് ബസാറിലെ മൊബൈൽഷോപ്പിലെത്തിയത്. ഇവിടെനിന്ന് ഫോൺ വാങ്ങി തിരികെ മടങ്ങാനായാണ് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്. തുടർന്ന് ബൈക്കിന് പിറകിൽ കയറി യാത്രചെയ്യവേ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ബസ് ഇടിച്ചു. ഇതിനിടെ ബൈക്കിൽനിന്ന് റോഡിലേക്ക് വീണ ഹേമദുർ​ഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റു. സംഭവസമയത്ത് ഹേമദുർ​ഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ