Sunday, July 19, 2026
Homeഇന്ത്യതമിഴനാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പൻപടൈ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്. മുഖ്യമന്ത്രി സി ജോസഫ് വിജയ്...

തമിഴനാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പൻപടൈ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫോഴ്സിനെ നാടിന് സമർപ്പിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി തമിഴനാട്ടിൽ സിങ്കപ്പൻപടൈ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫോഴ്സിനെ നാടിന് സമർപ്പിച്ചു. പ്രത്യേക വാഹനങ്ങൾ സേനയുടെ ഹോളോഗ്രാമും മുഖ്യമന്തി പുറത്തിറക്കി.സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി എസ്.ഐ ജോസഫ് വിജയ് പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാണ് സിങ്കപ്പെണ്ണ്പ്പടൈ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വലിയ മാനസിക വിഷമമുണ്ടാക്കുന്നു. അതിക്രമത്തിന് കാരണം ലഹരി വസ്തുക്കൾ. ലഹരിയുടെ വേരറുക്കണം. ഓരോ വ്യക്തിയും സ്ത്രീ സുരക്ഷയ്ക്കായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമായി സ്ത്രീകൾ മാത്രമുള്ള പ്രത്യേക പൊലീസ് സേനയാണിത്.

ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കെ. ഭവാനിശ്വരിയാണ് ഈ പ്രത്യേക സേനയ്ക്ക് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ സി. ജോസഫ് വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം. സൈബർ ക്രൈം വിഭാഗം, സോഷ്യൽ മീഡിയ സെൽ, ഇൻ്റലിജൻസ് വിംഗ്, തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ബറ്റാലിയനുകൾ എന്നിവയിൽ നിന്നുള്ള തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയാണ് ഈ ഫോഴ്‌സിലേക്ക് നിയോഗിച്ചിരിക്കുന്നത്. 18 ഇൻസ്‌പെക്ടർമാർ തിരഞ്ഞെടുത്തവരുടെ വലിയൊരു നിര തന്നെ ഇതിൻ്റെ ഭാഗമായി പ്രവർത്തിക്കും.

സംസ്ഥാനത്തുടനീളം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളും ദ്രുതപ്രതികരണ ശേഷിയുമുള്ള ഒരു പോലീസ് സംവിധാനമാണ്  ഈ സേനയുടെ നേതൃത്വത്തിൽ. ഉദ്യോഗസ്ഥർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ സേനയിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com