Monday, June 8, 2026
Homeഇന്ത്യപാക് ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മിർ സർക്കാർ.

പാക് ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മിർ സർക്കാർ.

ദില്ലി: പാക് ഷെല്ലിങ്ങിൽ മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മിർ സർക്കാർ. രണ്ട് പാദേശികവാസികളും, ഒരു സർക്കാർ ഉദ്യോഗസ്ഥനും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെ സ്ഥിരീകരിച്ചിരുന്നു.ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പയും മറ്റ് രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

അതേസമയം പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ. ഹാഫിസ് സയ്യിദിന്‍റെ ബന്ധു അടക്കം 5 തീവ്രവാദികളെ സൈന്യം വധിച്ചു എന്ന സ്ഥിരീകരണം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങൾ പുറത്ത്. ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾ‌പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മെയ് 7നാണ് പാകിസ്താനിൽ ഇന്ത്യ ഓപ്പറേഷൻ‌ സിന്ദൂർ നടപ്പാക്കിയത്.പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത്‌ വെക്കുകയും ചെയ്തിരുന്നു. ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്കാരം നടന്നത്. പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരനായ ഹാഫിസ് മുഹമ്മദ് ജമീൽ മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ് ആണ്. ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതലയായിരുന്നു ഈ ഭീകരന്. യുവാക്കൾക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല. മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ് മുഹമ്മദ് യൂസഫ് അസ്ഹറും ആക്രമണത്തിൽ‌ കൊല്ലപ്പെട്ടിരുന്നു.ലഷ്‌കർ-ഇ-തൊയ്ബ ഭീകരനായ അബു ഖാലിദ് ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തുന്നവരിൽ പ്രധാനിയായിരുന്നു അബു ഖാലിദ്. ഫൈസലാബാദിൽ നടന്ന സംസ്കാരത്തിൽ മുതിർന്ന പാകിസ്താൻ ആർമി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തിരുന്നു.പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകൻ മുഹമ്മദ് ഹസ്സൻ ഖാനും ഓപ്പറേഷൻ സിന്ദൂറിൽ‌ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഭീകരനാണ് മുഹമ്മദ് ഹസ്സൻ ഖാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com