Monday, May 18, 2026
Homeഇന്ത്യനിർത്തിയിട്ട ട്രക്കിന് പിന്നിൽ ബസ് ഇടിച്ചുകയറി: നാല് മരണം, 19 പേർക്ക് പരിക്ക്.

നിർത്തിയിട്ട ട്രക്കിന് പിന്നിൽ ബസ് ഇടിച്ചുകയറി: നാല് മരണം, 19 പേർക്ക് പരിക്ക്.

ആഗ്ര: നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചു കയറി അപകടം, നാല് മരണം, 19 പേർക്ക് പരിക്ക്. ആഗ്ര – ലക്നൗ എക്സ്പ്രസ് വേയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വാരണാസിയിൽ നിന്നും ജയ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് എക്സ്പ്രസ് വേയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൻ്റെ പിൻഭാ​ഗത്തേക്ക് ഇടിച്ചുകയറിയത്.

ആഗ്രയിലെ ഫത്തേഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ 5.30ഓടെയാണ് അതിദാരുണമായ അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയെന്നും മരിച്ചവരിൽ ഒരാളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും ഫത്തേഹാബാദ് എസിപി അമർദീപ് ലാൽ പറഞ്ഞു.

പരിക്കേറ്റവരെ ആംബുലൻസുകൾ എത്തിച്ച് എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവർ രാജസ്ഥാൻ സ്വദേശികളായ ഗോവിന്ദ്(68), രമേശ് (45), ആഗ്ര സ്വദേശിയായ ദീപക് വർമ (40) എന്നിവരാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ നാല് പേർ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com