Friday, December 13, 2024
Homeഇന്ത്യഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്.

ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്.

ചെന്നൈ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേൽ അറസ്റ്റിലായിട്ടുണ്ട്.

മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയാളികൾ ബെം​ഗളൂരുവിലേക്ക് പോവുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മറ്റു നടപടികൾ തീരുമാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments