Wednesday, October 9, 2024
Homeഇന്ത്യകാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ.

കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ.

ലഖ്‌നൗ: കാറിന്റെ താക്കോല്‍ നൽകാത്തതിന് പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ കുത്തിക്കൊന്ന് മകൻ.ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 15കാരനാണ് അച്ഛനെ കൊലപ്പെടുത്തിയത്.ബിജ്‌നോർ ജില്ലയിലെ കോട്‌വാലി ദേഹാത്തിനടുത്ത് യമുനാപുരം കോളനിയിലാണു സംഭവം. അടുത്തുള്ള പവർ കോർപറേഷൻ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ പ്രവീൺ കുമാർ(48) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം കാറുമായി ബന്ധപ്പെട്ട തർക്കമാണു നിർഭാഗ്യകരമായ സംഭവത്തിൽ കലാശിച്ചത്. മകൻ കാറിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും പ്രവീൺ നൽകിയില്ല.ഇതിൽ ദേഷ്യപ്പെട്ട മകൻ കത്തിയുമായി എത്തി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് നോയിഡയിലെ ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫിസർ ശങ്കർ പ്രസാദ് അറിയിച്ചു.

500 രൂപ ചോദിച്ചിട്ടു നൽകാത്തതിന് മാസങ്ങൾക്കുമുൻപ് യുപിയിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യത്തിൽ റായ്ബറേലിയിലായിരുന്നു സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments