ലോകതാരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിനെ വരവേൽക്കാനൊരുങ്ങി ഖത്തർ. വെള്ളിയാഴ്ച ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ ദോഹയിലെത്തിത്തുടങ്ങി. 12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ് 20ാം തീയതി വരെ നീളും.
ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് എന്നീ മൂന്നു ടീമുകൾക്ക് എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീർ, ഓൾറൗണ്ടർ ഇർഫാൻ പഠാൻ, മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ, ആസ്ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ, ഷെയ്ൻ വാട്സൻ, വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയിൽ, ലെൻഡൽ സിമ്മൺസ് തുടങ്ങിയവരാണ് ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാറ്റുരക്കാനിറങ്ങിയത്. മത്സരത്തിനുള്ള ടിക്കറ്റുകൾ ‘ക്യൂ ടിക്കറ്റ്സ്’ വഴി ലഭ്യമാണ്.