Monday, November 17, 2025
Homeഇന്ത്യമെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ; ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന...

മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ; ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു.

ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ ടീം പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, റോമേറോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ 11ന് വെനിസ്വേലയെയും 14ന് പ്യുർടോ റിക്കയെയുമാണ് അർജന്റീനക്ക് നേരിടാനുള്ളത്.

എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റുല്ലി, വാൾട്ടർ ബെനിറ്റസ്, ഫാകുണ്ടോ കാംബെസെസ് എന്നിവരാണ് ഗോൾകീപ്പർമാർ. ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ലിയനാർഡോ ബലേർഡി,ബെൻഫിക്ക, മാർക്കോസ് സെനെസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരാണ് ഡിഫൻഡർമാർ. ലിയാൻഡ്രോ പരേഡെസ്, അനിബൽ മൊറേനോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, നിക്കോ പാസ്, ജിയോവാനി ലോ സെൽസോ, അലക്സിസ് മാക് അലിസ്റ്റർ, തിയാഗോ അൽമാഡ, ജിയുലിയാനോ സിമിയോണി,നിക്കോളാസ് ഗോൺസാലസ്, ഫ്രാങ്കോ മസ്റ്റാൻ്റുവോനോ,ലയണൽ മെസ്സി,ജുവാൻ മാനുവൽ ലോപ്പസ്, ലൗടാരോ മാർട്ടിനെസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.അതേസമയം ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്.

വീണ്ടും ഇന്ത്യയിൽ എത്താനും ആരാധകരെ കാണാനും കാത്തിരിക്കുന്നെന്നും മെസി അറിയിച്ചു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡൽഹിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
മെസിയുടെ കൂടെ ഇന്‍റര്‍ മിയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്സ് എന്നിവരുമുണ്ടായേക്കാമെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പുപറയാനാവില്ലെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 28നാണ് മെസിയുടെ വസതിയിലെത്തി പിതാവ് ജോര്‍ജെ മെസിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കിടെ മെസിയുമായും സംസാരിച്ചിരുന്നുവെന്നും ദത്ത പറഞ്ഞു.ഇതിഹാസ താരങ്ങളായ പെലെ, മറഡോണ, റൊണാള്‍ഡീഞ്ഞോ, അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരവും ഗോള്‍ കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെ മുമ്പ് കൊല്‍ക്കത്തയില്‍ കൊണ്ടുവന്നത് സതാദ്രു ദത്തയാണ്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്.അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദമത്സരത്തിലും മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com