17.1 C
New York
Friday, December 8, 2023
Home Cinema ”തലൈവര്‍ 170” രജനികാന്ത് തിരുവനന്തപുരത്തെത്തി; പുതിയ ചിത്രം ബ്രഹ്മാണ്ഡമെന്ന് താരം.

”തലൈവര്‍ 170” രജനികാന്ത് തിരുവനന്തപുരത്തെത്തി; പുതിയ ചിത്രം ബ്രഹ്മാണ്ഡമെന്ന് താരം.

പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജെ. ജ്ഞാനവേല്‍ ആണ്.

പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.

സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ്ചെന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...

ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു

ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക്...

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു 

ഡാളസ്: ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത് മക്കൾ: തോമസ് എബ്രഹാം - ലിസി തോമസും...
WP2Social Auto Publish Powered By : XYZScripts.com
error: