17.1 C
New York
Thursday, December 7, 2023
Home India ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: സിംഗിൾസിൽ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പ്രീക്വാർട്ടറിൽ.

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: സിംഗിൾസിൽ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പ്രീക്വാർട്ടറിൽ.

ഏഷ്യൻ ഗെയിംസിൽ എതിരാളികളെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർ ഇന്ത്യൻ ഷട്ടർമാരായ എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മംഗോളിയയുടെ ബറ്റ്‌ദാവ മുൻഖ്‌ബത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. സ്കോർ 21-9, 21-12. അടുത്ത റൗണ്ടിൽ ജോർദാന്റെ ബഹാദിൻ അഹമ്മദ് അൽഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ ആയിരിക്കും പ്രണോയിയുടെ എതിരാളി.

ലോക 21-ാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ വെ ചി ഹ്സുവിനെ 21-10, 21-15 എന്ന സ്കോറിന് തോൽപ്പിച്ചാണ് മുൻ ലോക ചാമ്പ്യൻ സിന്ധു മുന്നേറിയത്. ഈ മാസം ആദ്യം ദുബായിൽ നടന്ന ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് സിന്ധു ഹ്സുവിനെതിരെ അവസാനമായി കളിച്ചത്. ഇന്തോനേഷ്യയുടെ പുത്രി കുസുമ വർദാനിയെയോ ഹോങ്കോങ്ങിന്റെ ലിയാങ് കാ വിങ്ങിനെയോ ആണ് സിന്ധു അടുത്ത എതിരാളി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...

ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു

ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക്...

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു 

ഡാളസ്: ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത് മക്കൾ: തോമസ് എബ്രഹാം - ലിസി തോമസും...

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...
WP2Social Auto Publish Powered By : XYZScripts.com
error: