Wednesday, October 9, 2024
Homeഇന്ത്യഐഎഎസ് സ്വകാര്യവത്കരണം: കേന്ദ്ര സർക്കാർ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ഐഎഎസ് സ്വകാര്യവത്കരണം: കേന്ദ്ര സർക്കാർ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

:വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുപിഎസ് സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സർക്കാരിന്‍റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ഉന്നത തസ്തികകളിൽ നിന്നും പിന്നാക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുൽ ആരോപിച്ചു.സ്വകാര്യ മേഖലയിൽ നിന്നുള്ള വ്യക്തിയെ സെബിയുടെ ചെയർപേഴ്സൺ ആക്കിയത് ഇതിന്‍റെ പ്രധാന ഉദാഹരണമാണെന്നും ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments