Tuesday, September 17, 2024
Homeഇന്ത്യഎന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടറായി രാഹുല്‍ നവീൻ നിയമിതനായി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടറായി രാഹുല്‍ നവീൻ നിയമിതനായി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടറായി രാഹുല്‍ നവീനെ കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്‍മെന്റ് കമ്മിറ്റി നിയമിച്ചു. നിലവില്‍ ആക്ടിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നവീന്റെ നിയമനം രണ്ടു വര്‍ഷത്തേക്കാണ്. ഇഡി സ്‌പെഷ്യല്‍ ഡയറക്ടറായി 2019 നവംബറിലാണ് നവീന്‍ ചുമതലയേറ്റത്.

സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തെ ആക്ടിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു.1993 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വിസ് ഓഫിസറാണ്. കേന്ദ്ര സര്‍ക്കാറില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള പദവിയാണ് ഇ.ഡി ഡയറക്ടര്‍ക്ക്. സഞ്ജയ് കുമാര്‍ സിങ്ങിന് തുടര്‍ച്ചയായി ഡയറക്ടര്‍ പദവി നീട്ടികൊടുത്തത് സുപ്രീംകോടതി ചോദ്യം ചെയ്തതോടെയാണ് അദ്ദേഹത്തെ മാറ്റി നവീനെ ആക്ടിങ് ഡയറക്ടറാക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത് നവീന്‍ ആക്ടിങ് ഡയറക്ടര്‍ പദവി വഹിക്കുന്ന സമയത്തായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments