Thursday, May 14, 2026
Homeഇന്ത്യഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: സർക്കാർ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: സർക്കാർ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി

ന്യൂഡൽഹി :* സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

488 ആണ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ വായുഗുണ നിലവാര നിരക്ക്. കടുത്ത പുകമഞ്ഞും തുടരുകയാണ്. മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡൽഹിയിലെ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇത്തരം രോഗാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.

പുകമഞ്ഞും മലിനീകരണവും നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചു. ഡൽഹിയിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം ഉടൻ നടപ്പാക്കാൻ ആലോചിക്കുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com