Monday, May 11, 2026
Homeഇന്ത്യഅസമിലെ കച്ചാറില്‍ യുവതിയെ പീഡിപ്പിച്ച ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചു

അസമിലെ കച്ചാറില്‍ യുവതിയെ പീഡിപ്പിച്ച ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചു

അസമിലെ കച്ചാറില്‍ യുവതിയെ കുട്ടികളുടെ മുന്നില്‍ വച്ചാണ് അതിക്രൂര സംഭവം. യുവതിയുടെ അയല്‍വാസിയാണ് പ്രതി എന്നാണ് പൊലീസ് പറയുന്നത്.

യുവതിയും അയല്‍വാസിയും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയ പ്രതി അതിക്രമിച്ചു കടന്ന് ഇവരെ ഉപദ്രവിക്കുകയായിരുന്നു. ക്രൂര പീഡനത്തിന് ശേഷം ആസിഡ് യുവതിയുടെ ശരീരത്തില്‍ ഒഴിച്ചു. ഈ സമയത്ത് യുവതിയുടെ രണ്ട് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

ഭര്‍ത്താവ് തിരികെ വരുമ്പോള്‍ കൈകാലുകള്‍ കെട്ടി, പൊള്ളലേറ്റ നിലയില്‍ നിലത്ത് കിടക്കുകയായിരുന്നു യുവതി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയിപ്പോള്‍ ഒളിവിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com