17.1 C
New York
Wednesday, August 10, 2022
Home India 7 വർഷത്തിനുള്ളിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 54% വർദ്ധന: പ്രധാനമന്ത്രി.

7 വർഷത്തിനുള്ളിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 54% വർദ്ധന: പ്രധാനമന്ത്രി.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 54 ശതമാനം വർധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . “2014-ൽ നമ്മുടെ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി ഉയർന്നു. ഇത് 54 ശതമാനം വർദ്ധനവാണ്.

2014-ന് മുമ്പ് രാജ്യത്ത് ഏഴ് എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, അംഗീകാരമുള്ള എയിംസുകളുടെ എണ്ണം 22 ആയി ഉയർന്നു,” തമിഴ്‌നാട്ടിൽ 11 മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.

വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഈ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തത്. 2014ലാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. “ഭാവികാലം ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്തുന്ന സമൂഹങ്ങളുടേതായിരിക്കും. ഈ മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന് വിവിധ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.

മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകൾ ഏകദേശം 1.48 ലക്ഷം സീറ്റുകളായി ഉയർന്നുവെന്നും 2014 ലെ 82,000 സീറ്റുകളിൽ നിന്ന് 80 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങൾ ഉദാരമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്ത് 11 മെഡിക്കൽ കോളേജുകൾ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

വയോധികയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്...

പീഡനക്കേസിൽ കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍.

പീഡന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാര്‍. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം...

സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.

സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം.എന്നാൽ...

139.15 അടി ജലനിരപ്പ്; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: