17.1 C
New York
Wednesday, August 17, 2022
Home India 5ജി യുഗത്തിലേക്ക് കുതിക്കാൻ രാജ്യം; സ്പെക്ട്രം ലേലം ഇന്ന്.

5ജി യുഗത്തിലേക്ക് കുതിക്കാൻ രാജ്യം; സ്പെക്ട്രം ലേലം ഇന്ന്.

ഫൈവ് ജി സ്പെക്ട്രം ലേലത്തിന് ഇന്ന് തുടക്കം. 72 ഗിഗാഹെട്സിലേറെ എയര്‍വേവുകളാണ് ലേലത്തില്‍ വയ്ക്കുന്നത്. ജിയോയ്ക്കും എയര്‍ടെല്ലിനും വി.ഐയ്ക്കും പുറമെ അദാനി ഡേറ്റയും മല്‍സരരംഗത്തുണ്ട്. ലേലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞത് ഒന്നരലക്ഷം കോടിയോളം രൂപയാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്.

5 ജി യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പിന് രാജ്യം തുടക്കം കുറിക്കുകയാണിന്ന്. കഴിഞ്ഞമാസമാണ് 5 ജി ലേലനടപടികള്‍ തുടങ്ങാന്‍ പ്രധാനമന്ത്രിയുെട അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. ടെലികോം മന്ത്രാലയമാണ് ഇ–ലേലം നടത്തുക. നാല് വമ്പന്‍ കമ്പനികളാണ് സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും സുനില്‍ ഭാരതി മിത്തലിന്‍റെ എയര്‍ടെല്ലും വോഡഫോണ്‍ – ഐഡിയ എന്ന വി.ഐയും. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദാനി ഗ്രൂപ്പും ലേലത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍, ടെലികോം സേവനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലല്ല, വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെ അദാനി ഗ്രൂപ്പിന്‍റെ വ്യവസായ ആവശ്യത്തിനാണ് സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാല്‍ അംബാനി – അദാനി പോര് തല്‍ക്കാലത്തേക്ക് ഉണ്ടാകില്ല.

നാല് കമ്പനികളും ചേര്‍ന്ന് 21,400 കോടി രൂപ ഇതിനകം ഡിപ്പോസിറ്റായി സമര്‍പ്പിച്ചിട്ടുണ്ട്. 14,000 കോടിയുമായി ജിയോ തന്നെയാണ് ഡിപ്പോസിറ്റില്‍ ഒന്നാമത്. എയര്‍ടെല്‍ 5,500 കോടിയും ഡിപ്പോസിറ്റായി നല്‍കി. സ്പെക്ട്രം ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് 20 വര്‍ഷത്തേക്കാണ് കാലാവധി. ഈ മാസാവസാനത്തോടെ 5 ജി സ്പെക്ട്രം ലേലത്തിലെ അന്തിമചിത്രമാകും. വര്‍ഷാവസാനത്തോടെ രാജ്യത്ത് 5 ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലേലം കഴിഞ്ഞാല്‍ കമ്പനികള്‍ 5 ജി ലഭ്യമാക്കാനുള്ള അവരവര്‍ക്ക് ലഭിച്ച സര്‍ക്കിളുകളില്‍ അടിസ്ഥാന സൗകര്യവികസനം ഒരുക്കിത്തുടങ്ങും. തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 13 നഗരങ്ങളിലാകും 5 ജി സേവനം. നിര്‍മിത സാങ്കേതിക വിദ്യ–ആളില്ലാ കാര്‍ ഇങ്ങനെ സങ്കീര്‍ണമായ സൗകര്യങ്ങള്‍ക്കെല്ലാം 5 ജി കൂടിയെ തീരൂ. നിലവില്‍ ലോകത്ത് ഏഴുപതിലേറെ രാജ്യങ്ങളില്‍ 5 ജി സേവനം ലഭ്യമാണ്. 2030 ഓടെ 6 ജി സേവനം തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാജ്യം.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: