17.1 C
New York
Thursday, August 18, 2022
Home India 2400 കിടക്കയുള്ള അമൃത ഹോസ്പിറ്റൽ 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

2400 കിടക്കയുള്ള അമൃത ഹോസ്പിറ്റൽ 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഫരീദാബാദ് : 2400 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ആഗസ്റ്റ് 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിൽ ഫരീദാബാദിൽ നിർമിച്ച അമൃത ആശുപത്രിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മാതാ അമൃതാനന്ദമയി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ആഗസ്റ്റ് 19ന് 80 വനിതാ സന്യാസിനിമാരും 28 പുരുഷ സന്യാസികളും നേതൃത്വം നൽകുന്ന 108 ​ഹോമങ്ങൾ ആശുപത്രി പരിസരത്ത് നടക്കും.

ആതുരശുശ്രൂഷ രംഗത്തെ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയ ആശുപത്രി നാലായിരത്തോളം പേർക്ക് തൊഴിലും നൽകുമെന്ന് അധികൃതർ പറഞ്ഞു. പൂർണമായും പ്രവർത്തന സജ്ജമായാൽ ഹോസ്പിറ്റലിൽ 800 ഡോക്ടർമാരും 10,000 സ്റ്റാഫും ഉണ്ടാകും.ഓ​ങ്കോളജി, കാർഡിയാക് സയൻസസ്, ന്യൂറോ സയൻസസ്, ഗ്യാസ്ട്രോ-സയൻസസ്, ബോൺ ഡിസീസ് തുടങ്ങിയ 81 സ്‍പെഷ്യാലിറ്റി വിഭാഗങ്ങൾ ആശുപത്രിയിലുണ്ടാകും.

ഹരിയാനയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാണ് ഫരീദാബാദ്. ഇവിടെ ഒരുകോടി ചതുരശ്ര അടിയിലാണ് ആശുപത്രി സജ്ജമാകുന്നത്. 14 നിലയിൽ വമ്പൻ കെട്ടിടമാണ് ആശുപത്രിക്കായി ഒരുക്കിയിട്ടുള്ളത്. 1200 കിടക്കകളുള്ള കൊച്ചിയിലെ അമൃത ആശുപത്രിക്കുശേഷം രാജ്യത്തെ രണ്ടാമത്തെ അമൃത ആശുപത്രിയാണ് ഫരീദാബാദിലേത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: