ദൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,695 പേർ രോഗമുക്തരായി. 83 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ 1,10,05,850 ആളുകൾക്കാാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,56,385 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 1,50,055 ആളുകളാണ്. രാജ്യത്ത് 1,11,16,854 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. രോഗികളുടെ 74 ശതമാനത്തിലേറെ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.